കോതമംഗലം : രൂക്ഷമായ വനം വന്യജീവി ആക്രമണത്തിന് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് UDF ജനപ്രതിനിധികൾ പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനിൽ രണ്ട് ദിവസമായി നടത്തി വന്ന കുത്തിയിരിപ്പ് സമരം കോതമംഗലം DFO സൂരജ് ബെൻ നേരിട്ടെത്തി നടത്തിയ ചർച്ചയിൽ രേഖാമൂലം നൽകിയ ഉറപ്പിനെ തുടർന്ന് അവസാനിപ്പിച്ചു . സമരക്കാർ ആവശ്യപ്പെട്ടത് പ്രകാരം
ഈ വരുന്ന തിങ്കളാഴ്ച്ച മുതൽ മുടങ്ങി കിടക്കുന്ന ഫെൻസിംഗ് പുനരാരംഭിച്ച്
മൂന്ന് മാസത്തിനകം പൂർത്തികരിക്കുമെന്നും മുഴുവൻ RRT സേവനം ഉറപ്പാക്കുമെന്നും
റോഡിൻ്റെ ഇരുവശമുള്ള അടിക്കാടുകൾ മൂന്ന് ദിവസത്തിനകം വെട്ടി തെളിക്കുമെന്നും
വഴി വിളക്കുകൾ സ്ഥാപിക്കുന്നതിനും ജീവനക്കാരുടെ സ്ട്രങ്ങ്ത് വർദ്ധിപ്പിക്കുമെന്നും അദ്ധേഹം ഉറപ്പ് നൽകി
ബാബു ഏലിയാസ്,പ്രിൻസ് വർക്കി , ബിനോയ് മഞുമേൽക്കുടി, കാന്തി വെള്ളകയ്യൻ ,ഗോപി മുട്ടത്ത് സൽമ പരീത് ,ബീന റോജോ ,സിബി കെ എ , എൽദോസ് ബേബി ,മാമച്ചൻ ജോസഫ് , ജെസ്സി സാജു , ഇ സി റോയി ,ജോഷി പൊട്ടക്കൽ ,മഞ്ജു സാബു ,ബേസിൽ പുത്തയത്ത് ,സ നൂപ് കെ. എസ് .മേരികുര്യാക്കോസ് എന്നിവരും നേതാക്കളായ സി ജെ എൽദോസ് ,
എൽദോസ് .എൻ. ഡാനിയേൽ ,ജോൺസൺ കാച്ചപ്പിള്ളി ,രാജു എബ്രഹാം ,
സീതി മുഹമ്മദ് , വിൽസൺ പിണ്ടി മന ,എബി നമ്പിച്ചം കുടി ,ജഹാസ് ഹസൻ ,എൽദോസ് പൈലി ,ബേസിൽ കാരാഞ്ചേരി , തുടങ്ങിയവർ നേതൃത്വം നൽകി
