കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പിണ്ടിമന മുത്തംകുഴി ഭാഗത്തുള്ള വീടിന്റെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനം ചൊവ്വാഴ്ച രാത്രിയിലാണ് മോഷണം പോയത്. കേസിൽ അന്വേഷണം നടന്ന് വരുന്നതിനിടെ കോതമംഗലം വെണ്ടുവഴി മുന്നൂറ്റിപതിനാല് ഭാഗത്ത് വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.റ്റി. ബിജോയ്, എസ്.ഐ കെ.എസ്. ഹരിപ്രസാദ്, എ.എസ്.ഐമാരായ കെ.എം.സലീം, ദേവസ്സി, സിദ്ധാർത്ഥനൻ, രാജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
