പെരുമ്പാവൂർ : ഇരു ചക്ര വാഹനങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. തണ്ടേക്കാട് കിഴക്കൻ വീട്ടിൽ മുഹമ്മദ് റിസ്‌വാൻ (33) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളിൽ പെരുമ്പാവൂർ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് സ്കൂട്ടറുകൾ മോഷണം നടത്തിയത്. പെരുമ്പാവൂർ സെൻറ് മേരീസ് പള്ളി, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, കെ.എസ്.ഇ.ബി പരിസരം എന്നിവിടങ്ങളിൽ നിന്നാണ് മോഷണം നടത്തിയത്. മോഷണം നടത്തിയ സ്കൂട്ടറുകൾ പോലീസ് കണ്ടെടുത്തു. വില്പന നടത്തി ആർഭാട ജീവിതം നടത്തുന്നതിനാണ് മോഷ്ടിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. എ.എസ്.പി ജുവനപ്പടി മഹേഷിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ ജോസി.എം.ജോൺസൻ സാബു.കെ.പോള്‍, കെ.എസ്.ബിനോയ്, എസ്.സി.പി.ഒ പി.എ.അബ്ദുൽ മനാഫ്, സി.പി.ഒ മാരായ എം.ബി.സുബൈർ, ജിഞ്ചു.കെ.മത്തായി, പി.എഫ്.ഷാജി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
