Connect with us

Hi, what are you looking for?

NEWS

കോതമംഗലത്തെ രണ്ട് സ്‌കൂളുകൾക്ക് കൂടി “ശുഭയാത്ര”.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ ആന്റണി ജോൺ എം എൽ എ യുടെ “ശുഭയാത്ര” പദ്ധതിയിലുൾപ്പെടുത്തി രണ്ട് സ്‌കൂളുകൾക്ക് കൂടി സ്കൂൾ ബസ് കൈമാറി.കുട്ടമ്പുഴ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ,ഇളങ്ങവം ഗവൺമെന്റ് എൽ പി സ്കൂൾ എന്നീ സ്‌കൂളുകൾക്കാണ് സ്കൂൾ ബസുകൾ കൈമാറിയത്.

ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ കാന്തി വെള്ളക്കയ്യൻ,പി കെ ചന്ദ്രശേഖരൻ നായർ,ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ കെ കെ ഗോപി,ഡയാന നോബി,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു ശശി,പഞ്ചായത്ത്‌ മെമ്പർമാരായ ഷീല രാജീവ്‌,ദിവ്യ സലി,കെ എം സെയ്ത്,എം എസ് ബെന്നി,ദീപ ഷാജു,അനീഷ് പി കെ,സ്കൂൾ ഹെഡ്‌മിസ്ട്രസുമാരായ ജോമോൾ,ഷെർവി ജോർജ്ജ്,സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൾ മനാഫ്,പി റ്റി എ പ്രസിഡന്റുമാരായ സുനിൽകുമാർ,എം കെ സന്തോഷ്‌,പി റ്റി എ വൈസ് പ്രസിഡന്റുമാരായ എം വി സുനി,മുൻ ഹെഡ്മാസ്റ്റർ പി അലിയാർ,മുൻ അധ്യാപിക കെ ബി ഷീല,എം പി റ്റി എ ചെയർപേഴ്സൺ നിഷ വി എസ്,എം പി റ്റി എ വൈസ് ചെയർപേഴ്സൺ സബിത അബു,അധ്യാപകർ,രക്ഷിതാക്കൾ,കുട്ടികൾ എന്നിവർ പങ്കെടുത്തു.ശുഭയാത്ര പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനു മുമ്പ് മണ്ഡലത്തിലെ 9 സ്‌കൂളുകൾക്ക് കൂടി സ്കൂൾ ബസുകൾ നൽകിയിരുന്നു.

You May Also Like

error: Content is protected !!