കോതമംഗലം: കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ എംഎൽഎ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി കീരംപാറ പഞ്ചായത്തിലെ ഊഞ്ഞാപ്പാറ, നാടുകാണി ജംഗ്ഷനുകളിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം പഞ്ചായത്ത് പ്രസിഡൻ്റ് വി സി ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോർജ്, പഞ്ചായത്ത് മെമ്പർമാരായ ആശമോൾ ജയപ്രകാശ്, അൽഫോൻസ സാജു,ലിസ്സി ജോസ്, ജിജോ ആന്റണി,വി കെ വർഗീസ്, സിനി ബിജു,ഇ പി രഘു,എം എസ് ശശി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
