Connect with us

Hi, what are you looking for?

CRIME

ആനക്കൊമ്പ് മണ്ണിൽ കുഴിച്ചിട്ട് സൂക്ഷിച്ചു വിൽപ്പന നടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ.

നേര്യമംഗലം: വിപണിയിൽ കാൽക്കോടിയിലേറെ വിലമതിക്കുന്ന രണ്ട് ആനക്കൊമ്പുകളുമായി മൂന്നു യുവാക്കളെയാണ് ഇന്നലെ വനപാലകർ അറസ്റ്റ് ചെയ്തത്. അടിമാലിഗ്രാമപഞ്ചായത്തിലെ വാളറ സ്വദേശികളായ സനോജ് (32), സുനിൽ (45), ബിജു(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വാളറ തൊട്ടിയാർ പദ്ധതിപ്രദേശത്തിന് സമീപത്തുനിന്നുമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.ഇവർ സഞ്ചരിച്ചിരുന്ന ഒന്നാം പ്രതി സനോജിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്.

തിരുവന്തപുരം സ്വദേശിയാണെന്ന് വിശ്വസിപ്പിച്ച് ഉദ്യോഗസ്ഥരിലൊരാൾ പിടിയിലായ സിനോജുമായി പരിചയപ്പെടുന്നതോടെയാണ് പ്രതികളെ കുടുക്കുന്നതിനുള്ള നീക്കം ആരംഭിയ്ക്കുന്നത്. ഉദ്യോഗസ്ഥൻ താൻ ആനക്കൊമ്പ് വ്യാപാരിയാണെന്ന് അറിയിക്കുകയും കൊമ്പുകിട്ടാനുള്ള സാധ്യതയെക്കുറിച്ച് ആരായുകയും ചെയ്തതോടെ സിനോജ് കൂട്ടുകാരുമായി ആലോചിച്ച് രണ്ട് കൊമ്പ തങ്ങളുടെ കൈവശം ഉണ്ടെന്നും നല്ല വിലനൽകിയാൽ നൽകാമെന്നും അറിയിക്കുകയായിരുന്നു.

10 ലക്ഷം നൽകാമെന്നുള്ള ഉദ്യഗസ്ഥന്റെ വാഗ്ധാനം ഇവർ തള്ളി.വിലപേശൽ തുടരുകയും 25 ലക്ഷം നൽകിയാൽ  കൊമ്പ് നൽകാമെന്ന് പിടിയിലായവർ സമ്മതിയ്ക്കുകയുമായിരുന്നു. തുടർന്ന് വിൽപ്പനക്കായി ആനക്കൊമ്പുമായി എത്തിയപ്പോൾ ഇവരെ ഉടനടി അറസ്റ്റും നടപടിക്രമങ്ങളും പൂർത്തിയാക്കി ആനക്കൊമ്പ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 60 വയസ്സോളം പ്രായമുള്ള ആനയുടേതാണ് കൊമ്പെന്ന് കരുതുന്നു. മണ്ണിൽ തറഞ്ഞുകിടന്നിതിനാൽ കൊമ്പിന്റെ അഗ്രഭാഗത്ത് നിറം മാറ്റം സംഭവിച്ചിട്ടുണ്ടെന്നും അടിമാലി റേഞ്ച് ഓഫീസർ ജോജി ജോൺ വെളിപ്പെടുത്തുന്നു.

You May Also Like

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...