കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ
ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ വീട്ടിൽ എത്തി അനുമോദിച്ചു.
പല്ലാരിമംഗലം കരോട്ട കുടിയിൽ അബ്ദുൾ റഹീം,ഷമീറ ദമ്പതികളുടെ മകളാണ്.
ചടങ്ങിൽ പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഹക്കിം ഖാൻ,
സി പി ഐ എം ലോക്കൽ സെക്രട്ടറി എം എം ബക്കർ,ശശിധരൻ പിള്ള, ഷാജഹാൻ, ജാസ് പി എസ് എന്നിവരും രക്ഷിതാക്കളും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. സി പി ഐ എം പല്ലാരിമംഗലം ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്.






















































