കോതമംഗലം : എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ട്രൈബൽ വിദ്യാർത്ഥികൾക്കുള്ള നിയമ പ്രവേശന പരീക്ഷ (ആദ്യ ഘട്ടം) ക്രാഷ് കോഴ്‌സ് നിയമകിരണം സംഘടിപ്പിച്ചു.കറുകടം പോസ്റ്റ് മെട്രിക് ഹോസ്റ്റൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു.04-04-2023 മുതൽ 02-05-2023 വരെയാണ് കോഴ്സ്.ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ഡി എൽ എസ് എ എറണാകുളം സെക്രട്ടറി (സബ് ജഡ്ജി)രഞ്ജിത്ത് കൃഷ്ണൻ എൻ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോക്ടർ അപർണ്ണ ലക്ഷ്മണൻ എസ്(unit no.5,CUSAT),കോതമംഗലം റ്റി എൽ എസ് സി മുൻസിഫ് മജിസ്‌ട്രേറ്റും ചെയർപേഴ്‌സണുമായ ശ്രീജ ജെ,ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ അനിൽ ഭാസ്കർ,NUALS അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അപർണ്ണ ശ്രീകുമാർ,ഇടമലയാർ ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസർ രാജീവ് പി എന്നിവർ പങ്കെടുത്തു.
