കോതമംഗലം: നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് യൂണിഫോം വിതരണം ചെയ്തു കൊണ്ട് ട്രാഫിക്ക് പോലീസിന്റെ കൈത്താങ്ങ്. കോതമംഗലം ട്രാഫിക്ക് പോലീസിൻ്റെ നേതൃത്വത്തിൽ
റിലയൻ് ക്രെഡിറ്റ് ഇൻഡ്യാ ലിമിറ്റഡ് ൻ്റെ സഹകരണത്തോടെ ആണ് യൂണിഫോം വിതരണം ചെയ്തത്. നഗരത്തിലെ ഗാന്ധി സ്ക്വയറിൽ നടന്ന ചടങ്ങിൽ മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം ബൈജു വിതരണ
ഉത്ഘാടനം നിർവ്വഹിച്ചു. കോതമംഗലം സി ഐ പി ടി ബിജോയ് മുഖ്യഭാഷണവും റിലയൻ്റ് ക്രെഡിറ്റ് ഇൻഡ്യാ ലിമിറ്റഡ് എംഡി ജോസ് കുട്ടി സേവ്യർ ആമുഖ പ്രഭാഷണം വും നടത്തി. മർത്തോമാ
ചെറിയ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കോതമംഗലം
ട്രാഫിക്ക് സ്‌റ്റേഷൻ എസ് എച്ച് ഒ സി പി ബഷീർ, റിലയൻ്റ് ക്രെഡിറ്റ് ഇൻഡ്യാ ലിമിറ്റഡ് വൈ. ചെയർമാൻ
ജെയിംസ് ജോസഫ്, ഏരിയ മാനേജർ ഷാജൻ പീച്ചാട്ട്, എം ബി എം എം ഹോസ്പിറ്റൽ സെക്രട്ടറി
ബിനോയ് മണ്ണഞ്ചേരി, ട്രാഫിക്ക് എസ് ഐ ഷാഹുൽ ഹമീദ്,സി പി ഒ ഷിയാസ് പി എ തുടങ്ങിയവർ സംസാച്ചു
സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലയിൽ സജീവ പ്രവർത്തനം നടത്തി വരികയാണ് റിലയൻറ് ഫൌണ്ടേഷൻ. ആദിവാസി മേഖലയിൽ ഉൾപ്പെടെ നിർധന പിന്നോക്ക വിഭാഗങ്ങളിലെ ഉന്നത വിദ്യാഭ്യാസം നടത്തി വരുന്ന കുട്ടികൾക്ക് സ്കോളർഷിപ്പുകൾ, ഗ്രാമീണ മേഖലയിലെ സർക്കാർ ആശുപത്രികൾക്ക് ഉപകരണങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മാലിന്യ നിർമ്മാർജനത്തിനായുള്ള സാമഗ്രികൾ, ഭിന്നശേഷി കാർക്കും കിടപ്പു രോഗികൾക്കുമുള്ള സഹായങ്ങൾ,
ആദിവാസി – പിന്നോക്ക മേഖലകളി ലെ വനിതകൾക്കായി സ്വയം തൊഴിൽ പദ്ധതി, ലഹരി-മയക്കുമരുന്നിനെതിരെ ബോധവൽക്കരണം, പ്ലാസ്റ്റിക്ക് ബോധവൽക്കരണവും തുണി സഞ്ചികളുടെ വിതരണവും, നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം, സർക്കാർ വിദ്യാലയങ്ങൾക്ക് വാട്ടർ പ്യുരിഫയറുകൾ, കായിക- വിനോദ ഉപകരണങ്ങൾ തുടങ്ങിയുവ നൽകുന്ന പദ്ധതികളും റിലയൻറ് ഫൌണ്ടേഷൻ നടപ്പാക്കി വരുന്നുണ്ട്.