കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...
കോതമംഗലം : കത്തോലിക്കാ സഭ കോതമംഗലം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ട ത്തിലുമായി മന്ത്രി പി രാജീവ് കൂടി കാഴ്ച്ച നടത്തി. കോതമംഗലം ബിഷപ്പ് ഹൗസിൽ എത്തിയാണ് പിതാവിനെ സന്ദർശിച്ചത്....
കോതമംഗലം,: ആലുവ മൂന്നാർ രാജപാത സംബന്ധിച്ച് കേരള ഹൈക്കോടതി സർക്കാർ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രാജപാത തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മെത്രാൻ മാർ ജോർജ് മടത്തി കണ്ടത്തിൽ കോതമംഗലം എംഎൽഎക്ക്...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ വെളിയേൽച്ചാലിൽ റോഡിലെ ഹമ്പ് അപകട കെണിയാകുന്നതായി പരാതി. കഴിഞ്ഞ ദിവസം ഹമ്പിൽ കയറിയ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചിരുന്നു. ഇതിന് മുമ്പും സമാനരീതിയിൽ പലതവണ അപകടങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ...
കോതമംഗലം: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മലർത്തിയടിക്കാം മയക്കുമരുന്നിനെ എന്ന സന്ദേശവുമായി അഖില കേരള പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. 14 ജില്ലകളിൽ നിന്നും ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾ...
കോതമംഗലം: മാമലക്കണ്ടത്തിന് സമീപം എളംബ്ലാശേരിക്കുടിയിൽ വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടമ്പുഴ പഞ്ചായത്തിലെ എളംബ്ലാശേരി ആദിവാസിക്കുടിയിലെ മായ എന്ന 37 കാരിയാണ് മരിച്ചത്. തലക്ക് ക്ഷതമേറ്റതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം....
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ ശ്രീ പൊയ്ക മഹാദേവ ക്ഷേത്ര ചിറ നവീകരിക്കുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.കുടിയേറ്റ കാലത്ത് ഉണ്ടായിരുന്ന ഏക ക്ഷേത്ര നിർമ്മിതിയുടെ...
കോതമംഗലം: റോഡരികിൽ കരിക്കുവിൽക്കുന്ന പെട്ടിക്കടയിലേക്ക് കാർ പാഞ്ഞുകയറി കരിക്ക് കച്ചവടം ചെയ്തിരുന്ന യുവതി മരിച്ചു; കോതമംഗലത്തിന് സമീപം കുത്തുകുഴിയിലാണ് സംഭവം. നെല്ലിമറ്റത്ത് വടകക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിനി ശുഭ (33)യാണ് മരിച്ചത്. കടയിൽ...
കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരനായ ആദിത്യൻ സുരേന്ദ്രൻ തന്റെ ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ടു കായലിന്റെ 11 കിലോമീറ്റർ ദൂരം ഒരു മണിക്കൂർ 35 മിനിറ്റ് കൊണ്ട് നീന്തിക്കടന്ന്...
കോതമംഗലം : ഭൂതത്താൻകെട്ടിൽ പൊതു – സ്വകാര്യ പങ്കാളിത്തത്തോടുകൂടി 25. 412 കോടി രൂപ ചിലവഴിച്ച് ‘ഇറിഗേഷൻ – ടൂറിസം’ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം...
കോതമംഗലം: അനധികൃതമായി 7 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കൈവശം വെച്ച് വില്‍പ്പന നടത്തി കോതമംഗലം സ്വദേശി കോതമംഗലം എക്‌സൈസിന്റെ പിടിയില്‍. കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണും സംഘവും...
കവലങ്ങാട് : കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ അഴിമതി വിജിലൻസ് കോടതിയെ സമീപിക്കുമെന്ന് VP സജീന്ദ്രൻ. (കെപിസിസി വൈസ് പ്രസിഡന്റ്, മുൻ കുന്നത്തുനാട് MLA). കവലങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേര്യമംഗലത്ത് നിർമ്മിച്ച...
കോതമംഗലം : പിണ്ടിമന തോട്ടത്തിൽ കാവ് ശ്രീ മഹാകാളി ക്ഷേത്രത്തിലെ മകം മഹോത്സവത്തിന് തുടക്കമായി.ഉത്സവത്തോടനുബന്ധിച്ച് രണ്ടാം ദിവസം നടന്ന കൈകൊട്ടിക്കളി മത്സരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. സി എം ദിനൂപ്...
കോതമംഗലം : കോതമംഗലം നഗരസഭയിലെ മോഡേണ്‍ ക്രിമറ്റോറിയം നിർമ്മാണം മാർച്ച് മാസം അവസാനത്തോടുകൂടി ആരംഭിക്കുമെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ...
പെരുമ്പാവൂർ: ബസ് യാത്രക്കാരന്റെ സ്വർണ്ണം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം ചങ്ങനാശ്ശേരി പുഴവാത് ഭാഗത്ത് മാലിശ്ശേരി വീട്ടിൽ ഹരികുമാർ (57) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കെ എസ് ആർ...