കോതമംഗലം :എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോണിന് തൃക്കാരിയൂർ , കോട്ടപ്പടി മേഖലകളിലെ പര്യടനത്തിന് ഉജ്ജല സ്വീകരണം. ഹൈമാക്സ് ലൈറ്റുകൾ ഉന്നത നിലവാരമുള്ള റോഡുകളും ഗ്രാമീണ റോഡുകളും ,കുടിവെള്ള പദ്ധതികൾ ,തുടങ്ങിയ വികസനത്തിൻ്റെ വേലിയറ്റമാണ് ഈ മേഖലകളിൽ നടപ്പിലാക്കിയത് . ത്യക്കാരിയൂർ സി പി ഐ എം കോതമംഗലം ഏരിയ സെക്രട്ടറി ആർ അനിൽ കുമാർ പര്യടനം ഉദ്ഘാടനം ചെയ്തു . ഷാജി മുഹമ്മദ് , പി എൻ ബാലകൃഷ്ണൻ, കെ ജി ചന്ദ്രബോസ് കെ പി ജയകുമാർ എം ജി പ്രസാദ് എന്നിവരും വിവിധ സ്ഥലങ്ങളിൽ എൽ ഡി എഫ് നേതാക്കളായ ,കെ എ ജോയി പി എം അഷറഫ് പി എം മൈതീൻ ഓകെ ശാലോൻ മാത്യു ചേറ്റൂർ റഷീദ സലീം ബാബു പോൾ എ . ബി ശിവൻ പി കെ രാജേഷ് ശശികുമാർ , ആദർശ് കുര്യാക്കോസ് പി എം പരിത് , എം ഐ കുര്യാക്കോസ് , പോൾ ഡേവീസ് ,ബേബി പൗലോസ് എന്നിവർ സംസാരിച്ചു.
