ത്രിക്കാരിയൂർ: കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃക്കാരിയൂർ കവലയിലെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു സത്യാഗ്രഹ സമരം നടത്തി. സത്യാഗ്രഹ സമരത്തിന് സുരേഷ് ആലപ്പാട്ട് അധ്യക്ഷനായി. യുഡിഎഫ് കോതമംഗലം നിയോജക മണ്ഡലം കൺവീനർ പിപി ഉതുപ്പാൻ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. എംഎസ് എൽദോസ് , അഡ്വ: അബു മൊയ്ദീൻ, എംപി റെജി, എം എ കരീം, ബഷീർ പുല്ലോളി , ചന്ദ്രലേഖ ശശിധരൻ, എബി ചേലാട്ട് ,പിപി തങ്കപ്പൻ, എം എം പ്രവീൺ,അനൂപ് ഇട്ടൻ, ശശിധരൻ നായർ, മുബാസ് ഓടക്കാലി ,വിജിത് വിജയൻ, രാഹുൽ തങ്കപ്പൻ, ഗോപാലൻ പഠിക്കമാലി, ഓമന വാസു, ഗുണപതി ശിവദാസൻ , പൗലോസ് കാക്കനാട്ട്, സി പി കുഞ്ഞ്, ജോർജ് അമ്പലക്കാടൻ, അഭിജിത്ത് ശിവൻ, സുജിത് ദാസ്, അർജുൻ അബി, സാലിഹ്, സാലി സിദ്ദിക്ക് എന്നിവർ പ്രസംഗിച്ചു .
