കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി – കോട്ടപ്പടി – പിണ്ടിമന പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൃക്കാരിയൂർ – അയിരൂർപാടം – വടക്കുംഭാംഗം റോഡ് ആധുനിക രീതിയിൽ നവീകരിക്കുവാൻ 10 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. തികച്ചും ഗ്രാമ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന പ്രസ്തുത റോഡ് ആദ്യമായിട്ടാണ് ആധുനിക രീതിയിൽ ബി എം ബി സി നിലവാരത്തിൽ നവീകരിക്കുന്നത്. റോഡ് വൈഡനിങ്ങ്,സംരക്ഷണ ഭിത്തികൾ, കൾവർട്ടുകൾ, ഡ്രൈനേജ്, ഐറിഷ് സംവിധാനങ്ങൾ,റോഡ് സേഫ്റ്റിയുടെ ഭാഗമായി സ്റ്റഡ്,സൈൻ ബോർഡുകൾ,ഡയറക്ഷൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.പ്രസ്തുത റോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളാണ് സാധ്യമായിട്ടുള്ളത്.ടെണ്ടർ നടപടികൾ വേഗത്തിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.
