കോതമംഗലം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ച് പൂർത്തീകരിച്ച തൃക്കാരിയൂർ -ആനക്കൂട്ടുങ്ങൽ റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു . നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീചിത്ര ശ്രീനിവാസൻ, 7-ാം വാർഡ് മെമ്പർ സന്ധ്യാ സുനിൽകുമാർ, 5-ാം വാർഡ് മെമ്പർ സിജി വർഗീസ്, മുൻ പഞ്ചായത്ത് മെമ്പർ കെ പി ജയകുമാർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു






















































