കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ
കോട്ടപ്പടി-പിണ്ടിമന പഞ്ചായത്തുകളിൽ 3.25 കോടി രൂപ ചിലവഴിച്ച് 30 കിലോമീറ്റർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ അയനിച്ചാൽ നിന്നും ആരംഭിച്ച് വേട്ടാമ്പാറ, കടുക്കാസിറ്റി, പിച്ചപ്ര, കുളങ്ങാട്ടുകുഴി, കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, കോട്ടപ്പാറ, കൂവക്കണ്ടം, തോണിച്ചാൽ, കണ്ണക്കട, കൊളക്കാടൻ തണ്ട്,കുത്ത്കുഴി വഴി വേങ്ങൂർ പഞ്ചായത്തിലെ മേയ്ക്കപ്പാല, കണിച്ചാട്ടുപാറ, വാവലുപാറ,പാണിയേലി വഴി പോരിൽ അവസാനിക്കുന്ന നിലയിലും വേട്ടാമ്പാറ അയനിച്ചാൽ മുതൽ ഓൾഡ് ഭൂതത്താൻ കെട്ട് വരെ പുഴ തീരത്തുകൂടിയും പൂർണമായി കവർ ചെയ്യുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
ഏറ്റവും ഫലപ്രദമായ ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങ്ങാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നത് . തുടർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കുമെന്നും എം എൽ എ പറഞ്ഞു.