കോതമംഗലം:ബി.ജെ.പി. സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയങ്ങൾകെതിരെ സംയുക്ത തൊഴിലാളി യൂണിൻ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ ഒൻപതിന് നടത്തിയ ദേശീയ പൊതുപണിമുടക്ക് കോതമംഗലത്ത് പൂർണ്ണം. രാവിലെ 10 മണിക്ക് പണിമുടക്കിയ തൊഴിലാളികൾ ചെറിയ പള്ളിത്താഴത്ത് നിന്ന് പ്രകടനമായി നഗരം ചുറ്റി കോതമംഗലം മുനിസിപ്പൽ ബസ്റ്റാൻ്റ് കോർണറിൽ എത്തിചേർന്നതോടെ പണിമുടക്ക് പൊതുസമ്മേളനം നടത്തി. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
എ.ഐ.ടി.യു.സി. താലൂക്ക് സെക്രട്ടറി എം.എസ്. ജോർജ്ജ് അധ്യക്ഷനായി. സി. പി.എം ഏരിയ സെക്രട്ടറി കെ. എ. ജോയി, എച്ച്.എം.എസ്. സംസ്ഥാന വൈസ് പ്രസിഡൻ്റ് മനോജ് ഗോപി, കെ.ടി.യു.സി. ( എം ) സംസ്ഥാന കമ്മറ്റിയംഗം എൻ.സി. ചെറിയാൻ, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ അഡ്വ. പോൾ മുണ്ടയ്ക്കൽ, കെ.ബി. അൻസാർ, ജോയി വർഗ്ഗീസ്, കെ. എം. ബഷീർ, ജോഷി അറയ്ക്കൽ ടി.പി. തമ്പാൻ തുടങ്ങിയവർ പ്രസംഗിച്ചു. സി.ഐ.ടി.യു താലൂക്ക് സെക്രട്ടറി സി.പി.എസ്. ബാലൻ സ്വാഗതവും പി.പി. മൈതീൻഷാ നന്ദിയും പറഞ്ഞു.
