കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട് 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പ്രസ്തുത റോഡ്. തികച്ചും ഗ്രാമീണ മേഖലയിലൂടെ കടന്നുപോകുന്ന റോഡിലൂടെ നിരവധി ജനങ്ങളാണ് യാത്രയ്ക്കായി ഉപയോഗിക്കുന്നത്.
റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഞ്ജിനി രവി അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് അംഗം സി ഇ നാസർ, ലോക്കൽ കമ്മിറ്റി എൻ പി അസൈനാർ,പി പി പ്രേമൻ,അനൂപ് സുകുമാരൻ,സഹകരണ ബോർഡ് മെമ്പർ സൗമ്യ അനീഷ് എന്നിവർ സംസാരിച്ചു.






















































