Connect with us

Hi, what are you looking for?

NEWS

തിരുവനന്തപുരത്തു നിന്നും ആരംഭിച്ച തീർത്ഥാടന റാലി കോതമംഗലത്ത് എത്തിച്ചേർന്നു: കോതമംഗലം നഗസഭയുടെ പ്രൗഢ ഗംഭീരമായ സ്വീകരണം

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലേക്ക് 338 ാം കോതമംഗലം തീർത്ഥാടന റാലി എത്തിച്ചേർന്നു. തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ നിന്നും ഞായറാഴ്ച ആരംഭിച്ച റാലിക്ക് തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് കോതംമംഗലം ഗാന്ധി സ്വകയറിൽ കോതമംഗലം മുനിസിപാലിറ്റിയും പൗര പ്രമുഖരും വിശ്വാസികളും ചേർന്ന് ഉജ്ജ്വല സ്വീകരണം നൽകി ചെറിയ പള്ളിയിലേക്ക് ആനയിച്ചു. മാർ തോമ ചെറിയപള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ, സഹ വികാരിമാരായ ഫാ.ജോസ് തച്ചേത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയക്കൽ,മുൻ മന്ത്രി ഷെവ.റ്റി.യു. കുരുവിള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ, മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി, മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി.ജോർജ്ജ്, കൺവീനർ കെ.എ. നൗഷാദ്, വത്സ ജോർജ്ജ്, പി.കെ. ഉണ്ണികൃഷ്ണൻ , വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കന്മാരായ മൈതീൻ ഇഞ്ചക്കുടി, ഇ.കെ. സേവ്യർ, എൽദോസ് ചേലാട്ട് , അഡ്വ.മാത്യു ജോസഫ് ,പള്ളി ട്രസ്റ്റിമാരായ അഡ്വ.സി.ഐ. ബേബി, ബിനോയി തോമസ് മണ്ണൻചേരിൽ , മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

You May Also Like

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്തിന് സമീപം ആയക്കാട് IPC ബഥേൽ ചർച്ച് ഹാളിൻ്റെ മുറ്റത്ത് മതിൽക്കെട്ടിലൊളിച്ച മൂന്ന് മൂർഖൻ പാമ്പുകളെ പിടികൂടി. ഉച്ചയോടെ ചർച്ച് ഹാളിനു സമീപം ഒരു മൂർഖൻ പാമ്പിനെ പാസ്റ്റർ എൽദോ വർഗീസ്...

CHUTTUVATTOM

കോതമംഗലം : 2026 വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന ഹാജിമാർക്കും ഹജ്ജുമ്മമാർക്കും വേണ്ടിയുള്ള വാക്സിനേഷൻ ക്യാമ്പ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ വച്ച് സംഘടിപ്പിച്ചു.കിഴക്കൻ മേഖല വാക്സിനേഷൻ ക്യാമ്പാണ് കോതമംഗലത്ത് നടന്നത്. ക്യാമ്പ്...

CHUTTUVATTOM

കോതമംഗലം: കുട്ടമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനം ശനിയാഴ്ച രാവിലെ 10.30ന് നെല്ലിമറ്റത്ത് കവളങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കുമെന്ന് ആന്റണി ജോണ്‍...

CHUTTUVATTOM

കോതമംഗലം : തൃക്കാരിയൂർ ഗവ. എൽ. പി. സ്‌കൂൾ 120-ാമത്‌വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു.പൊതു സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു .നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സനീറ നസീർ അധ്യക്ഷത വഹിച്ചു.സ്റ്റാഫ്...

CHUTTUVATTOM

കോതമംഗലം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കവളങ്ങാട് ഏരിയ കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രാജി വിജയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ...

CHUTTUVATTOM

കോതമംഗലം: വന്യമൃഗങ്ങളെ പ്രതിരോധിക്കുവാന്‍ പുതിയ സാങ്കേതിക വിദ്യയായ ഹോം ഗാര്‍ഡുമായി കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. കോതമംഗലം താലൂക്കിലെ അഞ്ച് പഞ്ചായത്തുകളില്‍ ആന, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ്...

CHUTTUVATTOM

കോതമംഗലം: മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് 14-ാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. ആന്റണി ജോണ്‍ എംഎല്‍എ മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ച് സംസാരിച്ചു. ഉത്തമ പൗരബോധവും...

CHUTTUVATTOM

കോതമംഗലം: ആദിവാസി സമൂഹത്തിൻ്റെ പുരാതന ആചാരമായ പായസ പൂജ കാടിൻ്റെ നടുവിൽ ഭക്തി സാന്ദ്രമായി നടന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ ക്ണാച്ചേരി വനത്തിലെ പായസപ്പാറയിലാണ് പായസ പൂജ നടന്നത്. കാടും വിശ്വാസവും ഒരുമിക്കുന്ന അപൂർവ...

CHUTTUVATTOM

കോതമംഗലം :ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ ക്രോച്ചെറ്റ് ചെയിൻ സ്റ്റിച്ച്(ചെയിൻ തുന്നൽ)ചെയ്തതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ഇവ മരിയ എൽദോസ്.കാനഡയിൽ ജോലി ചെയ്യുന്ന, വാരപ്പെട്ടി ഇഞ്ചൂർ പുന്നക്കൽ എൽദോസ്...

CHUTTUVATTOM

കോതമംഗലം: കുറ്റിലഞ്ഞി ഗവ. യുപി സ്‌കൂളിന്റെ 74-ാമത് വാര്‍ഷിക ദിനാഘോഷവും, ദീര്‍ഘനാളത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. പൊതു സമ്മേളനം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്‍ ആദിവാസി ഉന്നതികളില്‍ നടപ്പാക്കുന്ന പിഎസ്‌സി പരിശീലന പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ ഉന്നതികളിലെ കുട്ടികള്‍ക്ക് ജില്ലാ മിഷന്‍ നടപ്പാക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടന...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജിലെ ബയോഡൈവേഴ്‌സിറ്റി ക്ലബ്ബും, ഭൂമിത്രസേനയും ചേര്‍ന്ന് പത്മശ്രീ ജേതാവും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയുമായ കൊല്ലക്കല്‍ ദേവകിയമ്മയെ ആദരിച്ചു.ആലപ്പുഴ മുതുകുളത്തെ തപോവനത്തിലെ അവരുടെ വനഗൃഹം സന്ദര്‍ശിച്ചാണ് ”ഗ്രീന്‍ സല്യൂട്ട്” നല്‍കി...

error: Content is protected !!