കോതമംഗലം: പിണ്ടിമന തോട്ടത്തിൽ കാവ് ശ്രീ മഹാകാളി ക്ഷേത്രത്തിലെ മകം മഹോത്സവത്തിന് തുടക്കമായി.ഉത്സവത്തോടനുബന്ധിച്ച് മൂന്നാം ദിവസം നടന്ന കൈകൊട്ടിക്കളി മത്സരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് സി എം ദിനൂപ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു എഴുത്തുകാരൻ അമൽ ദേവ് സി എസ്സിനെ ആദരിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പത്രോസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനോയ് പുളിനാട്ട്,വാർഡ് മെമ്പർമാരായ സിബി ജെയിംസ്,റെജി പുലരി,അഖിൽ രവി, ക്ഷേത്രം സെക്രട്ടറി ലസിത മനോജ് കുമാർ, ഉത്സവ കമ്മിറ്റി കൺവീനർ മോഹനൻ കുന്നത്ത് ,ജോ. കൺവീനർ രാജൻ ആലപ്പാട്ട് എന്നിവർ സംസാരിച്ചു.






















































