കോതമംഗലം :- ക്ഷേത്രങ്ങളിൽ കുമിഞ്ഞു കൂടിയ സമ്പത്ത് എല്ലാം അടിച്ചു മാറ്റാനാണ് ഇടതു പക്ഷത്തിന്റെ നീക്കമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു.
ബിജെപി പിണ്ടിമന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനും ഇലക്ഷൻ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബറും, ഔറങ്ങസീബും, ടിപ്പുസുൽത്താനും ചെയ്ത അതെ കൊള്ളയാണ് ഇപ്പോൾ കേരളത്തിൽ ക്ഷേത്രങ്ങളിൽ നടക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ ദ്വാര പാലകനെ അടക്കം കൊള്ളയടിച്ചിരിക്കുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിൽ കുമിഞ്ഞു കൂടിയ സാമ്പത്ത് എല്ലാം അടിച്ചു മാറ്റാനാണ് ഇടതു പക്ഷത്തിന്റെ നീക്കം. ഇവിടെ യുള്ള വിശ്വാസികളുടെ ചെറുത്ത് നിൽപ്പ്മൂലം ഇത് പൂർണ്ണമായി നടപ്പിലാക്കാൻ കഴിയുന്നില്ല.
പിണ്ടിമനയിലെ ജനങ്ങൾ ഒരു മാറ്റത്തിനായി ആഗ്രഹിക്കുകയാണ്. പ്രധാനമന്ത്രി രാജ്യത്ത് നടപ്പിലാക്കുന്ന പദ്ധതികൾ ഇവിടെയും ലഭ്യമാക്കാൻ പഞ്ചായത്ത് ഭരണം ബിജെപി യെ ഏൽപ്പിക്കേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പിണ്ടി മന പഞ്ചായത്ത് സമിതി പ്രസിഡന്റ് റെജി പുലരി യോഗത്തിൽ അധ്യക്ഷതവഹിച്ചു. ബി ജെ പി എറണാകുളം ഈസ്റ്റ് ജില്ല പ്രസിഡന്റ് പി പി സജീവ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി മാരായ ഇ റ്റി നടരാജൻ , അരുൺ പി മോഹൻ, മണ്ഡലം പ്രസിഡന്റ് സിന്ധുപ്രവീൺ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഇ .കെ അജിത് കുമാർ, ഉണ്ണികൃഷ്ണൻ മാങ്ങോട്, മണ്ഡലം വൈസ് പ്രസിഡൻ്റ്മാരായ ഗ്രേസി ഷാജു, എ.എൻ. രാമചന്ദ്രൻ, പഞ്ചായത്ത് സമിതി ജനറൽസെക്രട്ടറി അഖിൽ, ഉണ്ണികൃഷ്ണൻ അമ്പോലി, ഏഴാം വാർഡ് മെബർ അരുൺ കെ കെ. എന്നിവർ സംസാരിച്ചു.
