കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് പാർക്കും ഓപ്പൺ ജിമ്മും നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി സ്വാഗതം ആശംസിച്ചു . കവള ങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു പട പറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ വൈസ് പ്രസിഡന്റ് ടീന ടിനു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എച്ച് നൗഷാദ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈജന്റ് ചാക്കോ, സിബി മാത്യു, ഗവ ഡെപ്യൂട്ടി സെക്രട്ടറി ( മുൻ എഫ് ഡി &സെക്രട്ടറി( IC)(ജില്ലാ പഞ്ചായത്ത് )ജോബി തോമസ്, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ അനീഷ് പി, കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് യാസർ മുഹമ്മദ്, ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം എസ് പൗലോസ്, കവളങ്ങാട് വെൽകെയർ ഹോസ്പിറ്റൽ ഡോ. ബേബി മാത്യു അറമ്പൻകുടിയിൽ, കവളങ്ങാട് സെൻട്രൽ ലൈബ്രറി പ്രസിഡന്റ് ബെസി പോൾ, സെക്രട്ടറി ജബ്ബാർ പി എ, കവളങ്ങാടട് ന്യൂസ് മനോജ് ഗോപി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വാർഡ് മെമ്പർ ജെലിൻ വർഗീസ് നന്ദി രേഖപ്പെടുത്തി.
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിലെ വാർഷിക പദ്ധതിയുടെ ഭാഗമായി നാച്ചുറൽ പോണ്ട്, വാക് വേ,ഓപ്പൺ ജിം ഹെൽത്ത് പാർക്ക്, ബാത്റൂം തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി നേര്യമംഗലം ഡിവിഷൻ മെമ്പറായ കെ കെ ദാനിക്ക് അനുവദിച്ച വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ചാണ് കിളിയേലി ചിറയും, ഹെൽത്ത് പാർക്കും, ഓപ്പൺ ജിമ്മും നിർമിച്ചത്.
