കോതമംഗലം: കോവിഡ്ക്കാല അതിജീവനത്തിന് സുഹൃത്തുക്കള്‍ ചേര്‍ന്ന് നാല് വര്‍ഷം മുമ്പ് വാരപ്പെട്ടിയില്‍ ആരംഭിച്ച ഫിഷ് ഫാം ജോലിത്തിരക്കിനിടയിലും തുടര്‍ന്നു കൊണ്ടു പോകുകയാണ് അഗ്‌നി രക്ഷാ സേനാംഗമായ മനു. കോവിഡ് ക്കാലത്ത് അഞ്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആരംഭിച്ച മത്സ്യകൃഷി ജോലിത്തിരക്കിനിടയിലും മനു തുടരുകയായിരുന്നു. കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണ ലഭിച്ചതിനാലാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ മനു മീന്‍കൃഷി തുടരുന്നത്. വാള, ഗ്രാസ് കാര്‍പ്, തിലാപ്പിയ തുടങ്ങിയ മീനുകളാണ് പ്രധാനമായും ഇദ്ദേഹത്തിന്റെ കുളങ്ങളില്‍ വളരുന്നത്. മീന്‍ വിളവെടുപ്പിന് സ്ഥിരമായി എത്തുന്ന ഉപഭോക്താക്കള്‍ ഉണ്ട്. വിവരമറിഞ്ഞ് ദൂരെ നിന്നു വരെ ആളുകള്‍ എത്താറുണ്ട്. ഉത്സവാന്തരീക്ഷത്തിലാണ് കുളങ്ങള്‍ വറ്റിച്ചുള്ള മീന്‍പിടുത്തം. കുളക്കരയില്‍ വച്ചു തന്നെ ആവശ്യക്കാര്‍ക്ക് പിടക്കണ മീന്‍ തൂക്കിവില്പന നടത്തുകയായിരുന്നു. നടത്തിപ്പ് ചെലവ് കുറക്കാന്‍ സാധിച്ചാല്‍ മത്സ്യകൃഷി ലാഭകരമാക്കാന്‍ കഴിയുമെന്ന് മനു പറഞ്ഞു.