കോതമംഗലം: കെഎസ്ആര്‍ടിസി യൂണിറ്റില്‍ ആദ്യമായി അനുവദിച്ച ബഡ്ജറ്റ് ടൂറിസം ബസ് സര്‍വീസിന്റെ ഉദ്ഘാടനം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കോതമംഗലം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍മാന്‍ പ്രിന്‍സ് വര്‍ക്കി, മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് സി.പി.എസ് ബാലന്‍, വാര്‍ഡ് കൗണ്‍സിലറായ അഡ്വ. ഷിബു കുര്യാക്കോസ്, കൗണ്‍സിലര്‍മാരായ സലിം ചെറിയാന്‍, മാജോ മാത്യു, ആദര്‍ശ് കുര്യാക്കോസ്, അരുണ്‍ ബോബന്‍, ജോര്‍ജ് അമ്പാട്ട്, ആബിദ ടീച്ചര്‍,മിനി മാത്യു സീതാവിജയന്‍, സിനി തോമസ്, ഷിബി ബാബു ഗീത ജയകുമാര്‍, മിനി എല്‍ദോസ്, മരിയ രാജു, കുമാരി അശോകന്‍, രാജി ജോബി, ജാന്‍സി മാത്യു എന്നിവരും ബേബി പൗലോസ്, അനസ് ഇബ്രാഹിം ജിസിഐ, റോയ് എം.പി സ്റ്റേഷന്‍ മാസ്റ്റര്‍ ജോണ്‍സണ്‍ എഡിഇ, രാജീവ് എന്‍.ആര്‍ ബിടിസി ജില്ലാ കോര്‍ഡിനേറ്റര്‍ ജയ്‌സണ്‍ ജോസഫ് ബിടിസി യൂണിറ്റ് കോര്‍ഡിനേറ്റര്‍, അനസ് ആര്‍.എം, ജയന്‍ സി.ആര്‍, എല്‍ദോസ് വി.പി, സുബൈര്‍ എം.എം, രാജീവ്. എന്‍, ശശി എ.കെ എന്നിവരും പങ്കെടുത്തു






















































