പോത്താനിക്കാട്: വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ദേവികുളം പള്ളിവാസല്‍ അമ്പഴച്ചാല്‍ കുഴുപ്പിള്ളില്‍ വീട്ടില്‍ അലി(50) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മ കുടുംബമായി താമസിക്കുന്ന വീട്ടില്‍ കഴിഞ്ഞ ജൂലൈയില്‍ പ്രതി അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ എതിര്‍ത്തതിനെ തുടര്‍ന്ന് ദേഹോപദ്രവം ഏല്‍പ്പിക്കുകയും പല പ്രാവശ്യം പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണി മുഴക്കുകയും റോഡില്‍ വച്ച് അപമാനിക്കുകയും ചെയ്തു. അന്വേഷണ സംഘത്തില്‍ എസ്‌ഐമാരായ റോജി ജോര്‍ജ്, പി.കെ.സാബു, വി.സി.സജി, എസ്‌സിപിഒ എം.ആര്‍.ലിജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
