കോതമംഗലം: അടിവാട് ഗോള്‍ഡന്‍ യംഗ്‌സ് ക്ലബ് സംഘടിപ്പിച്ച വി.എം മുഹമ്മദ് ഷാഫി വാച്ചാക്കല്‍ മെമ്മോറിയല്‍ 28-ാമത് ഫ്‌ലഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. വിദേശ താരങ്ങളുടെയും, സന്തോഷ് ട്രോഫി താരങ്ങളെയും അണിനിരത്തിയാണ് സെവന്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
മത്സരത്തില്‍ സോക്കര്‍ ഷൊര്‍ണൂരിന്റെ താരങ്ങള്‍ അണിനിരന്ന ചീനിക്കാസ് ചാലക്കുടിയെ പരാജയപ്പെടുത്തി ഫിറ്റ്വെല്‍ കോഴിക്കോടിന്റെ താരങ്ങള്‍ മത്സരിച്ച ഗോള്‍ഡന്‍ നൈറ്റ്‌സ് ചെറുവട്ടൂര്‍ കിരീടം നേടി.സമാപന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ മൊയ്തു, വൈസ് പ്രസിഡന്റ് മുഹ്‌സിന ശിഹാബ്, ടൂര്‍ണ്ണമെന്റ് സ്‌പോണ്‍സര്‍ ജമാല്‍ വാചാക്കല്‍, ബഷീര്‍ വാച്ചാക്കല്‍, ക്ലബ് പ്രസിഡന്റ് അലിക്കുഞ്ഞ് കെ.എം, സെക്രട്ടറി നൗഫല്‍ കെ.എം, ട്രഷറര്‍ റഫീഖ് കെ.കെ, മറ്റ് ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു..






















































