കുട്ടമ്പുഴ: കുട്ടമ്പുഴ – തട്ടേക്കാട് റോഡിന് വിള്ളൽ. കോടികൾ മുടക്കി വീതി കൂട്ടി നവീകരിച്ചു കൊണ്ടരിക്കുന്ന കുട്ടമ്പുഴ – തട്ടേക്കാട് റോഡിന്റെ നിർമ്മാണത്തിൽ അപാകതയെന്ന് ആക്ഷേപം. കുട്ടമ്പുഴ സത്രപ്പടി ഭാഗത്ത് വിള്ളൽ രൂപപ്പെട്ടതാണ് ആക്ഷേപത്തിന് കാരണമായിരിക്കുന്നത്. ഇവിടെ പുഴയോട് ചേർന്നുള്ള റോഡിന്റെ പാർശ്വ ഭിത്തി കെട്ടിയിരിക്കുന്ന കരിങ്കൽ കെട്ടിനോടു ചേർന്നുള്ള ടാറിങ്ങിനാണ് വിള്ളലുണ്ടാരിക്കുന്നുത്. നീളത്തിലുള്ള വിള്ളലിന്റെ വ്യാപ്തി വെക്തമല്ലാ. ട്രിപ്പിൾ ലോക്ടൗൺ ആയതിനാൽ ലോറികളും, ബസ്സുകളും ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ ഒന്നും തന്നെ റോഡിലൂടെ ഓടുന്നില്ല. വാഹന ഗതാഗതം സാധാരണയ നിലയിലാകുമ്പോൾ വിള്ളൽ കൂടുതൽ വലുതാകുനുള്ള സാധ്യതയും ചൂണ്ടികാണിക്കുന്നുണ്ട്.
കോടിയൽപരം രൂപ മുടക്കിയാണ് തട്ടേക്കാട്- കുട്ടമ്പുഴ റോഡ് നവീകരിക്കുന്നത്. ബി എം.പി.സി നിലവാരത്തിൽ നവീകരിക്കുന്ന റോഡിന്റെ ടാറിങിൽ ഇപ്പോൾ ആദ്യ ലെയർ ടാറിങ് മാത്രമാണ് നടത്തിയിട്ടുള്ളത്. രണ്ടാമത്തെ ടാറിങ് നടത്തിയാൽ വിള്ളൽ ചിലപ്പോൾ അപ്രതിക്ഷമാകാം. എന്നാൽ പിന്നിടു ഇത് റോഡിന്റെ തകർച്ചയക്ക് കാരണമാകുന്ന വിതത്തിലുള്ള വിള്ളലാണോ ഉണ്ടായിട്ടുള്ളതെന്ന് അടുത്ത രണ്ടാം ഘട്ട ടാറിങിന് മുൻപ് പരിശോധിക്കണമെന്ന ആവശ്യം ഉയർന്നിണ്ടുണ്ട്.