കോതമംഗലം: – തട്ടേക്കാട് ജനവാസ കേന്ദ്രത്തിൽ ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തട്ടേക്കാട്, വഴുതനപ്പിള്ളി ജോസിൻ്റെ പുരയിടത്തിലെ കൃഷി ക ളാണ് കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചും തിന്നും നശിപ്പിച്ചത്. തെങ്ങ്, വാഴ, കപ്പ എന്നീ കൃഷികൾക്കാണ് കുടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്.
എട്ടേക്കറോളം വരുന്ന പുരയിടത്തിലെ കൃഷി കൾക്കാണ് നാശം സംഭവിച്ചത്. മൂന്ന് ദിവസം തുടർച്ചയായി കാട്ടാനക്കൂട്ടം ഇവിടെ എത്തിയാണ് കൃഷികൾക്ക് വ്യാപക നാശം വരുത്തിയത്. ഭയന്നു വിറച്ചാണ് വീട്ടുകാർ കഴിയുന്നത്.
