Connect with us

Hi, what are you looking for?

NEWS

തട്ടേക്കാട് പക്ഷിസങ്കേതം – പുതിയ ബഫർ സോൺ നിർദ്ദേശങ്ങൾ അംഗീകരിക്കില്ലന്ന് ജനപ്രതിനിധികളും, കർഷക സംഘടനകളും.

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിനു ചുറ്റുമുള്ള കിഡോമീറ്റർ ദൂരപരിധി, പരിസ്ഥിതി ദൂർബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ട് 2020 നവംബർ 29 ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാജിതം പുറപ്പെടുവിച്ച കരട് വിശാപനത്തിൽനിന്നും ജനവാസ മേഖലകളെയും, കൃഷിഭൂമിയും പൂർണമായി ഒഴിവാക്കാതെയുള്ള വനം വകുപ്പിൻറ്റ ഒരു നട പടിയും അംഗീകരിക്കില്ലന്നും, ശക്തമായ സമരപരിപാടികളും നിയമ നടപടികളുമായി മുന്നോട്ടുപോകുന്നതിനും ജനപ്രതിനിധികളുടേയും, കർഷക, സന്നദ്ധ സംഘടനകളുടെയും സംയുക്ത സമിതി തീരുമാനിച്ചു.

10-02- 2025-ൽ ജനസംരക്ഷണ സമിതിയും, കിഫയും , സംയുക്തമായി ഞായപ്പിള്ളി സൈന്റ്റ് ആന്റണിസ് യു പി സ്കൂളിൽ സംഘടിപ്പിച്ച ജനപ്രതിനിധികളുടേയും, കർഷകസന്നദ്ധ സംഘടനകളുടെയും സംയുക്ത സമ്മേളനമാണ് നിയമനടപടികൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. 1983 ൽ തട്ടേക്കാട് പക്ഷിസങ്കേതം നിലവിൽ വരുമ്പോൾ, കുട്ടമ്പുഴ വില്ലേജിലെ 9 ച.കി.മി ജനവാസ മേഘലയും, 12000 ത്തോളം ജനങ്ങളേയും, യഥാർഥ അതിർത്തിക്കുള്ളിൽ പെടുത്തിയാണ് നോട്ടിഫൈ ചെയ്തത്. ഇവിടെ റവന്യൂ നിയമങ്ങളെക്കാളുപരിയായി, വനനിയമങ്ങളും, വന്യജീവി സംരക്ഷണനിയമങ്ങളുമാണ് നിലവിൽ സംരക്ഷിക്കപ്പെടുന്നത്. ഇപ്പോൾ ബഫ്ഫർ-സോൺ (പ്രഖ്യാപനം കൂടിവന്നപ്പോൾ കുട്ടമ്പുഴ പഞ്ചായത്തിൽ ഏതാണ്ട് 1900-റോളം കുടുംബങ്ങളിലായി 10000 ത്തോളം ജനങ്ങളും, കീരംപോറ പായത്തില 1 – വാർഡുകളില 280തോളം കുടുംബങ്ങളിലായി ഏതാണ്ട് 4000-ത്തോളം ജനങ്ങളുടേയും സാധാരണ ജീവിതത്തിനും, അവരും കൃഷിഭൂമിക്കുമാണ് കടുത്ത നിയന്ത്രണങ്ങൾ വരുന്നത്.

അവകാശങ്ങളുടെയും, – മൗലികാവകാശങ്ങളുടെയും.മറന്നുകൊണ്ടുള്ള കിരാതഭരണത്തിനെതിരെ വനംവകുപ്പിന് ശക്തമായ മൂന്നറിയിപ്പും നൽകിയാണ് യോഗം പിരിഞ്ഞത്. ജില്ലാപഞ്ചായത്ത് മെമ്പർമാരായ കെ കെ ദാനി , റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ, കെ കെ ഗോപി, ജോമി തെക്കേക്കര, ജയിംസ് കോറമ്പേൽ, കീരംപാറ പഞ്ചായത്ത് പ്രസിഡൻറ്റ്- വി സി ചാക്കോ, കുട്ടമ്പുഴ കീരമ്പാറ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ഫാ ജോൺസൺ പഴയപീടികയിൽ, ഫാ റോബീൻ പടിഞ്ഞാറേക്കൂറ്റ്. ഫാ കുര്യാക്കോസ് കണ്ണമ്പിള്ളി, ഫാ സിബി ഇടപ്പുളവൻ, കിഫ -യേറ്റ് സ്റ്റിയറിങ് കമ്മിറ്റി മെമ്പർ അഡ, അഖക്സ് എം സ്കറിയ, സിജുമോൻ ഫ്രാൻസിസ് മറ്റത്തിൽ തുടങ്ങിയവരും നേത്യത്വത്തിൽ നടത്തിയ വസ്തുതാ പഠനങ്ങൾക്കും, ചർച്ചകൾക്കു മൊടുവിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നുള്ള മുന്നറിയിപ്പും വനം വകുപ്പിനുനൽകിയാണ്. സംയുക്ത സമരസമിമി പിരിഞ്ഞത്. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, ജനസംരക്ഷണസമിതി, കിഫ, ഇൻഫാം. വോയിസ് ഓഫ് ഫാർ/സ്.തട്ടേക്കാട്, ജനകിയവേദി കീരമ്പാറ തുടങ്ങിയ സംഘടനാ പ്രതിനിധികളുമാണ് ശക്തമായ പ്രതിഷേധമുയർത്തി സമരമുഖത്തുള്ളത്.

You May Also Like

NEWS

കോതമംഗലം :- ശ്രീലങ്കൻ ഫ്രോഗ് മൗത്ത് പക്ഷികളെക്കുറിച്ചുള്ള സർവ്വേ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ആരംഭിച്ചു. വനം വന്യജീവി വകുപ്പിൻ്റെ നേതൃത്വത്തിൽ കൊച്ചിൻ നാച്യുറൽ ഹിസ്റ്ററി സൊസൈറ്റി, തട്ടേക്കാട് നാച്യുറലിസ്റ്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് സർവ്വേ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൻറ്റെ അതിർത്തി പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് സ്ഥല പരിശോധനക്കായി കേന്ദ്രവന്യജീവി ബോർഡ് അംഗം ഡോ ആർ. സുകുമാറിൻറ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം 27-12-2024 ന് തട്ടേക്കാട് സന്ദർശിച്ചിരുന്നു. അടുത്ത കേന്ദ്ര...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി തട്ടേക്കാട്...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തില്‍ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശ പരിഗണിച്ച് സ്ഥല പരിശോധനയ്ക്കായി കേന്ദ്ര വന്യജീവി ബോര്‍ഡ് നിയോഗിച്ച വിദഗ്ധ സമിതിയിലേക്ക് സംസ്ഥാന...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൻ്റെ അതിർത്തി പുണർനിർണ്ണയം സംബന്ധിച്ച് 2023 ജനുവരി 19 ന് സംസ്ഥാന വന്യജീവി ബോർഡ് അജണ്ട നമ്പർ 7.1 ആയി സങ്കേതത്തിൻറ്റെ ഉള്ളിൽ പെട്ട് പോയിട്ടുമുള്ള 9...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം :രണ്ടു ദിവസം മുൻപ് തട്ടേക്കാട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത ആളുടെ മൃദദേഹം ഇന്ന് ഫയർ ഫോഴ്‌സ് തിരച്ചിൽ സംഘം കണ്ടെത്തി. പാലത്തിനു മൂന്ന് കിലോമീറ്റർ താഴെ വെള്ളത്തിൽ...

NEWS

കോതമംഗലം: – തട്ടേക്കാട് ജനവാസ കേന്ദ്രത്തിൽ ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തട്ടേക്കാട്, വഴുതനപ്പിള്ളി ജോസിൻ്റെ പുരയിടത്തിലെ കൃഷി ക ളാണ് കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചും തിന്നും നശിപ്പിച്ചത്. തെങ്ങ്, വാഴ,...

NEWS

കോതമംഗലം :- ഏറെ നാളത്തെ പ്രക്ഷോഭങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയിൽ നിന്നും ജനവാസ മേഖല ഒഴിവാക്കുന്നതിനുള്ള ആദ്യപടിയായി സർവ്വേക്ക് ഇന്ന് തുടക്കം കുറിച്ചു. 1983- ലാണ് തട്ടേക്കാട് പക്ഷി സങ്കേതം ആരംഭിച്ചത്....

NEWS

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിലെ അതിർത്തി പുനർ നിശ്ചയിച്ച് ജനവാസ മേഖലകളെ ഒഴിവാക്കാൻ തീരുമാനിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയി ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി...

NEWS

തിരുവനന്തപുരം : സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ യോഗം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്നു. തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചല്‍വാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള അജണ്ട...

error: Content is protected !!