കുട്ടമ്പുഴ: തട്ടേക്കാട് പക്ഷി സങ്കേതത്തിലുള്ള പക്ഷികളുടെ വർണാഭമായ ചിത്രങ്ങളും പക്ഷി സ്നേഹികൾക്കായി പക്ഷി സങ്കേതത്തിൽ ഒരുങ്ങിയിരിക്കുന്നു. ശ്രീലങ്ക ഫ്രേഗ് മൗത്ത്, ബ്ലാക്ക് ബസ, മുള്ളൻ കോഴി, ഉപ്പൻ കയ്യിൽ, തീ കാക്ക, പുള്ളനത്ത്, നാടൻ താമര കോഴി, റിപ്ലിമൂങ്ങ, കാട്ടുപുളള്, കിന്നരിപ്പരുന്ത്, പൊന്നിമരം ക്കൊത്തി, കൊക്കൻ തേൻകിളി,പാണ്ടൻ വേഴാമ്പാൽ, നീലതത്ത,
എന്നീ പക്ഷികളുടെ ചിത്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
പക്ഷി സങ്കേതത്തിലെ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ഔസേപ്പിന്റെ നേതൃത്വത്തിൽ ചിത്രകാരൻമാരായ കെ എം ഹസ്സൻ , സുധാകരൻ തൊടുപുഴ , അനുമോൻ മാങ്കുളം എന്നിവരാണ് പക്ഷികളുടെ ചിത്രങ്ങൾ ചായക്കൂട്ടിൽ പക്ഷി സങ്കേതത്തിന്റെ ചുമരുകളിൽ വരച്ചിട്ടുള്ളത്. പക്ഷി സങ്കേതത്തിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ചിത്രരചനയിലൂടെ ലക്ഷ്യമാക്കുന്നത്.