കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിലെ അതിർത്തി പുനർ നിശ്ചയിച്ച് ജനവാസ മേഖലകളെ ഒഴിവാക്കാൻ തീരുമാനിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയി ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ യോഗത്തിലാണ് തട്ടേക്കാട് പക്ഷിസങ്കേതത്തിനകത്തെ ജനവാസ പ്രദേശങ്ങളെ പക്ഷിസങ്കേതത്തിൽ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനുള്ള തീരുമാനമാനമെടുത്തത്. 1983 മുതൽ നിലനിന്നിരുന്ന അനിശ്ചിതത്വവും നിയമപരമായി ജനങ്ങളെ ബാധിക്കുന്ന വലിയ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടിയാണ് ഈ തീരുമാനത്തിലൂടെ ഉണ്ടായിരിക്കുന്നത്. പ്രസ്തുത വിഷയം പരിഹരിക്കുന്നതിന് LDF ഗവൺമെന്റ് പ്രതിജ്ഞാബന്ധമാണെന്നും, ഈ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും MLA അറിയിച്ചു
