കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൻ്റെ അതിർത്തി പുണർനിർണ്ണയം സംബന്ധിച്ച് 2023 ജനുവരി 19 ന് സംസ്ഥാന വന്യജീവി ബോർഡ് അജണ്ട നമ്പർ 7.1 ആയി സങ്കേതത്തിൻറ്റെ ഉള്ളിൽ പെട്ട് പോയിട്ടുമുള്ള 9 ചതുരശ്ര കിലോമീറ്റർ ജനവാസ മേഖല പൂർണ്ണമായി ഒഴിവാക്കി 10.1694 ചതുരശ്ര കിലോമീറ്റർ വനപ്രദേശം മൂന്നാർ വനം ഡിവിഷനിലെ നേര്യമംഗലം റെയിഞ്ചിൽ നിന്നും തട്ടേക്കാട് പക്ഷിസങ്കേ തത്തോട് കൂട്ടിച്ചേർക്കാൻ തീരുമാനിച്ചിരുന്നു. അത് തുടർ നടപടികൾക്കായി, 25.01.2024-ലെ ഡി 2/111/2020/വനം നമ്പർ സർക്കാർ കത്ത് പ്രകാരം, കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന് സമർപ്പിച്ചിരുന്നു.
അതിൻമ്മേൽ 09-10-2024 ദേശീയ വന്യജീവി ബോർഡ് തീരുമാനം എടുക്കണമെങ്കിൽ
അതിർത്തി പുനർനിർണ്ണയിക്കാൻ സംസ്ഥാന സർക്കാർ അയച്ചിരിക്കുന്നത് പ്രൊപ്പോസൽ ആയിട്ടാണന്നും, സംസ്ഥാന സർക്കാരിൻ്റെ റെക്കമെൻ്റേഷൻ ആണ് വേണ്ടതെന്നും കേന്ദ്രസർക്കാർ വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിച്ചിരുന്നു
9-10-2024 ലെ പ്രാധനമന്ത്രി അധ്യക്ഷനായിട്ടുള്ള ദേശീയ വന്യജീവി ബോർഡിൻറ്റെ പരിഗണനക്ക് സംസ്ഥാന സർക്കാരിൻ്റെ തിരുത്തലോടെ ഈ വിഷയം കൊണ്ടുവരാൻ 05-10-2024 ൽ സംസ്ഥാന വന്യജീവി ബോർഡ് പ്രത്യേക യോഗം ചേർന്നിരുന്നതായി ജനപ്രതിനിധികൾ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. എന്നാൽ ദേശീയ വന്യജീവി ബോർഡിൻറ്റെ പരിഗണനക്ക് വിഷയം എത്തിയില്ല.
40 വർഷക്കാലം വന്യമൃഗങ്ങളെപോലെ സങ്കേതത്തിനുള്ളിൽ കടുത്ത വനനിയമങ്ങൾ പാലിച്ച് കഴിയേണ്ടിവന്ന പന്തീരായിരത്തോളം ജനങ്ങളെ അവിടെ നിന്നും ഒഴിവാക്കുന്നതിന് 2020 മുതൽ കിഫ നടത്തിവരുന്ന പോരാട്ടങ്ങൾ പാഴാക്കിയെന്നും, ഒരു വില്ലേജിലെ പന്തീരായിരത്തോളം ജനങ്ങളെ ബാധിക്കുന്ന ഇത്തം കാര്യങ്ങളിൽ സർക്കാർ ഉണർന്ന് പ്രവർത്തിച്ച് ജനങ്ങളോട് നീതി പുലർത്തണമായിരുന്നു എന്നും കിഫ ജില്ലാ പ്രസിഡൻ്റ് സിജുമോൻ ഫ്രാൻസിസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സങ്കേതത്തിൻറ്റെ അതിർത്തി പുനർനിർണ്ണയിക്കണമെന്നുള്ള കിഫയുടെ ഹർജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണയിലാണ്.
