Connect with us

Hi, what are you looking for?

NEWS

തട്ടേക്കാട് പക്ഷിസങ്കേതത്തിൽ വന്യ ജീവി വാരാഘോഷത്തിന് തുടക്കമായി.

കോതമംഗലം : തട്ടേക്കാട് ഡോക്ടർ സലിം അലി പക്ഷിസങ്കേതത്തിൽ വന്യ ജീവി വാരാഘോഷ പരിപാടികൾക്ക് തുടക്കമായി. പക്ഷി സങ്കേതത്തിലെ അസി. വൈൽഡ് ലൈഫ് വാർഡൻ പി. എ ജലീൽ ഉത്ഘാടനം നിർവഹിച്ചു. ഡോക്ടർ ആർ. സുഗതൻ, ബിനീഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ആഫീസർ  റ്റി. എൻ. ഷാജി എന്നിവർ കുട്ടികൾക്കായി ക്ലാസടുത്തു. ഇന്ന് നടന്ന വാരാഘോഷ പരിപാടിയിൽ 150 ൽപരം ആളുകൾ പങ്കെടുത്തു.

സ്കൂൾ, കോളേജ്, വിദ്യാർഥികൾക്കായി വിവിധ കലാ സാഹിത്യ മത്സരങ്ങളും നടത്തി. വരും ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.  വനം വന്യജീവി വാരാഘോഷ പരിപാടിയിൽ നിരവധി സ്കൂൾ കോളേജ് വിദ്യാർത്ഥികൾ , അധ്യാപകർ , വനം വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. വാരാഘോഷം ഒക്ടോബർ എട്ടിന് സമാപിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം :രണ്ടു ദിവസം മുൻപ് തട്ടേക്കാട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത ആളുടെ മൃദദേഹം ഇന്ന് ഫയർ ഫോഴ്‌സ് തിരച്ചിൽ സംഘം കണ്ടെത്തി. പാലത്തിനു മൂന്ന് കിലോമീറ്റർ താഴെ വെള്ളത്തിൽ...

NEWS

കോതമംഗലം: – തട്ടേക്കാട് ജനവാസ കേന്ദ്രത്തിൽ ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തട്ടേക്കാട്, വഴുതനപ്പിള്ളി ജോസിൻ്റെ പുരയിടത്തിലെ കൃഷി ക ളാണ് കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചും തിന്നും നശിപ്പിച്ചത്. തെങ്ങ്, വാഴ,...

NEWS

കോതമംഗലം :- ഏറെ നാളത്തെ പ്രക്ഷോഭങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയിൽ നിന്നും ജനവാസ മേഖല ഒഴിവാക്കുന്നതിനുള്ള ആദ്യപടിയായി സർവ്വേക്ക് ഇന്ന് തുടക്കം കുറിച്ചു. 1983- ലാണ് തട്ടേക്കാട് പക്ഷി സങ്കേതം ആരംഭിച്ചത്....

NEWS

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിലെ അതിർത്തി പുനർ നിശ്ചയിച്ച് ജനവാസ മേഖലകളെ ഒഴിവാക്കാൻ തീരുമാനിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയി ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി...

error: Content is protected !!