Connect with us

Hi, what are you looking for?

NEWS

തട്ടേക്കാട് പക്ഷി സങ്കേതം അതിർത്തി പുനർനിർണ്ണയം, ദേശീയ വന്യജീവി ബോർഡ് തീരുമാനം എടുക്കാതെ വീണ്ടും മാറ്റി

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതം അതിർത്തി പുനർനിർണ്ണയം,
ദേശീയ വന്യജീവി ബോർഡ് തീരുമാനം എടുക്കാതെ വീണ്ടും മാറ്റി.
തട്ടേക്കാട് പക്ഷിസങ്കേതത്തിൻറ്റെ അതിർത്തി പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് സ്ഥല പരിശോധനക്കായി കേന്ദ്രവന്യജീവി ബോർഡ് അംഗം ഡോ ആർ. സുകുമാറിൻറ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം 27-12-2024 ന് തട്ടേക്കാട് സന്ദർശിച്ചിരുന്നു. ആ പ്രതിനിധിസംഘത്തിൻറ്റെ റിപ്പോർട്ട് 2025 ഏപ്രിൽ 15 ന് കൂടിയ ദേശീയ വന്യജീവി ബോർഡിൻറ്റെ സ്റ്റാൻഡിങ് കമ്മറ്റിയുടെ പരിഗണക്ക് വന്നിരുന്നു എങ്കിലും (അജണ്ട നമ്പർ 82.2.8) സംസ്ഥാന ഗവൺമെൻറ്റ് ഇത് സംബന്ധിച്ച ഗൈഡ് ലൈനും, ആക്ഷൻ പ്ലാനും സമർപ്പിക്കുന്നത് വരെ അതിർത്തി പുനർനിർണ്ണയം സംബന്ധിച്ച തീരുമാനം എടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.

സ്ഥല പരിശോധനനടത്തിയ കേന്ദ്രവന്യജീവി ബോർഡ് അംഗങ്ങളുടെ ശുപാർശ അനുസരിച്ച് സങ്കേതത്തിൽ നിന്നും ഒഴിവാക്കുന്ന ജനവാസ മേഖലയിൽ സംസ്ഥാന സർക്കാർ സങ്കേതത്തിന് അനുകൂലമായ ഡവലപ്മെൻറ്റ് പ്ലാൻ തയ്യാറാക്കി നൽകേണ്ടതുണ്ട്. കൂടാത്ത സങ്കേതത്തിൽനിന്നും ഒഴിവാക്കപ്പെടുന്ന 897.25 ഹെക്ടർ ഭൂമിക്ക് പകരം മൂന്നാർ വനം ഡിവിഷനിൽ, നേര്യമംഗലം റെയിഞ്ചിൽനിന്നും വിട്ടുനൽകുന്ന 1016.94ഹെക്ടർ ഭൂമിയുടെ വിശദാംശങ്ങളും സർക്കാർ നൽകിയിട്ടില്ല. തട്ടേക്കാട് പോലെതന്നെ പെരിയാർ കടുവാ സങ്കേതത്തിൽനിന്നും ഒഴിവാക്കുന്ന പമ്പാ വാലി സെറ്റിൽ മെൻറ്റിൻറ്റെ കാര്യത്തിലും ദേശീയ വന്യജീവി ബോർഡ് ഇതേ തീരുമാനം തന്നെയാണ് എടുത്തിട്ടുള്ളത്.

1983 ൽ ആണ് തട്ടേക്കാട് പക്ഷിസങ്കേതം നിലവിൽ വന്നത് അന്ന് സ്വാഭാവിക അതിർത്തികളായ തോടും പുഴയുമൊക്കെ അതിർത്തിയായി പരിഗണിച്ചപ്പോൾ ഒൻപത് സ്‌കോയർ കൊലോമീറ്റർ ജനവാസമുള്ള റവന്യു ഭൂമിയും, പന്തീരായിരത്തോളം വരുന്ന സാധാരണക്കാരും സങ്കേതത്തിനകത്ത് പെട്ടുപോയി. അതിർത്തി പുനർനിർണ്ണയിച്ച് ജനവാസമേഖല ഒഴുവാക്കുന്നതിനായി ഫാർമേഴ്‌സ് അവയർനെസ്സ് റിവൈവൽ മൂവ്‌മെൻറ്റ് ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസിൻറ്റെ നേതൃത്വത്തിൽ 2020 ലാണ് ശക്തമായ പ്രവർത്തനങ്ങൾ തുടങ്ങിയത് . പിന്നീട് വിഷയം ഹൈക്കോടതിയുടെ പരിഗണയിലും വന്നു.
2023 ൽ സംസ്ഥാന വന്യജീവി ബോർഡ് അതിർത്തി പുനർനിർണ്ണയിക്കാൻ തീരുമാനിക്കുകയും ദേശീയ വന്യജീവി ബോർഡിന് അതുസംബന്ധിച്ച ശുപാർശ കൊടുക്കുകയുമാണുണ്ടായത്. പക്ഷെ സംസ്ഥാന സർക്കാരിൻറ്റെ ഭാഗത്തുനിന്നും ആത്മാർത്ഥമായ ഇടപെടീൽ ഇക്കാര്യത്തിൽ ഉണ്ടായില്ലെങ്കിൽ തട്ടേക്കാടിൻറ്റെയും, പമ്പാ വലിയുടെയും അതിർത്തി പുനർനിർണയം ചുവപ്പ് നാടയിൽ കുടുങ്ങും.

You May Also Like

NEWS

കോതമംഗലം: കുട്ടമ്പുഴയിൽ ആവേശമുയർത്തി ആയിരങ്ങൾ പങ്കെടുത്ത എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വൻ ദേശീയ...

NEWS

കോതമംഗലം :കഠിനാധ്വാനത്തിലൂടെ, യൂറോപ്യൻ യൂണിയൻ നൽകുന്ന പ്രശസ്തമായ “മേരി ക്യൂറി” ഫെലോഷിപ്പ് എന്ന സ്വപ്ന നേട്ടം കൈവരിച്ച സന്തോഷത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ 2023- 25 ബാച്ച് എം എസ് സി...

ACCIDENT

കോതമംഗലം – കോതമംഗലം, വാരപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ ചായക്കട തകർത്തു.നിർത്താതെ പോയ വാഹനത്തിൻ്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ഇന്നലെ അർദ്ധരാത്രിയാണ് നിയന്ത്രണം വിട്ട കാർ വൈദ്യുതപോസ്റ്റ് തകർത്ത് കടയിലേക്ക് പാഞ്ഞ്...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി മതിലും കൃഷിയിടങ്ങളും തകർത്തു. വാവേലി സ്വദേശി കൊറ്റാലിൽ ചെറിയാൻ്റെ പുരയിടത്തിലെ മതിലും, ഗേറ്റും തകർത്തു. സമീപത്തെ മറ്റൊരു പുരയിടത്തിലെ കമുകും,മതിലുമാണ് ഇന്ന്...

NEWS

കോതമംഗലം – കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. കുത്തുകുഴിക്കു സമീപം കപ്പ നടാൻ വേണ്ടി കൃഷിയിടമൊരുക്കുന്നതിനിടയിലാണ് കിണറിൽ വീണു കിടക്കുന്ന മൂർഖൻ പാമ്പിനെ ജോലിക്കാർ...

NEWS

  കോതമംഗലം : നെല്ലിക്കുഴിയിൽ എൽ ഡി എഫ് വാർഡ് കൺവെൻഷനുകൾ ചേർന്നു.7,9,15 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ കെ ബി അൻസാർ,അരുൺ സി...

NEWS

  കോതമംഗലം : കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നം1348 ന്റെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗത്തിനോട് അനുബന്ധിച്ച് എസ്.എൽ.സി,പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം...

NEWS

  കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 29-ാം വാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അജി വി.എം ൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു.വിളയാലിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രശാന്ത്...

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 30-ാം വാർഡ് എൽ ഡി എഫ് കൺവെൻഷൻ ചേർന്നു.വടക്കേ വെണ്ടുവഴിയിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ഷാജി കരോട്ടുവീട്ടിൽ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം: വോട്ടുപിടുത്തത്തിനിടയില്‍ പാമ്പുപിടിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുണ്ട് കോതമംഗലത്ത്. കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജ്യൂവല്‍ ജൂഡിയാണ് താരം. കൊടും വിഷമുള്ള രാജവെമ്പാലയോ, മൂര്‍ഖനോ, വിഷമില്ലാത്തതോ എന്തുമായിക്കോട്ടെ പാമ്പ് എന്ന് കേട്ടാല്‍...

NEWS

കോതമംഗലം : വാരപ്പെട്ടിയിൽ എൽ ഡി എഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെയും 5,11 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെയും ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ പി എൻ ബാലഗോപാൽ,...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 9-)0 വാർഡിലെ( പിണവൂർ കുടി) എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. പന്തപ്ര ആദിവാസി ഉന്നതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ആന്റണി ജോൺ എം എൽ...

error: Content is protected !!