കോതമംഗലം : തങ്കളം – തൃക്കാരിയൂർ – ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡ് ആധുനിക രീതിയിൽ നവീകരിക്കുവാൻ സി ആർ ഐ എഫ് സ്കീമിൽ 16 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച 506 കോടി 14 ലക്ഷം രൂപയുടെ 30 പദ്ധതികൾക്കാണ് സംസ്ഥാനത്ത് സി ആർ ഐ എഫ് സ്കീമിൽ അംഗീകാരം ലഭിച്ചത്. ജനങ്ങൾ പെട്രോളും,ഡീസലും അടിക്കുമ്പോൾ അതിൽ നിന്നും ഒരു നിശ്ചിത വിഹിതം സി ആർ ഐ എഫി ലേക്ക് കൃത്യമായി പോകുന്നുണ്ട്.ആ പണമാണ് സി ആർ ഐ എഫ് റോഡ് വികസനത്തിനായി ഉപയോഗിക്കുന്നത്. സി ആർ ഐ എഫ് വിഷയത്തിൽ മുഖ്യമന്ത്രിയും,പൊതുമരാമത്ത് വകുപ്പ് മന്ത്രിയും നടത്തിയ തുടർച്ചയായ ഇടപെടലിന്റെ ഭാഗമായിട്ടാണ് തങ്കളം – വേട്ടാമ്പാറ റോഡ് ഉൾപ്പെടെ സംസ്ഥാനത്ത് 30 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചത്.
തികച്ചും ഗ്രാമ പദേശങ്ങളിലൂടെ കടന്നുപോകുന്ന പ്രസ്തുത റോഡ് ആദ്യമായിട്ടാണ് ആധുനിക രീതിയിൽ ബി എം ബി സി നിലവാരത്തിൽ നവീകരിക്കുന്നത്.12 കി മി ദൂരമാണ് ആധുനിക രീതിയിൽ നവീകരിക്കുന്നത്.ബി എം ബി സി നിലവാരത്തിൽ നവീകരിക്കുന്ന റോഡ്,വൈഡനിങ്ങ്,സംരക്ഷണഭിത്തികൾ,കൾവർട്ടുകൾ,ഡ്രൈനേജ്,ഐറിഷ് സംവിധാനങ്ങളും,റോഡ് സേഫ്റ്റിയുടെ ഭാഗമായി സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.പ്രസ്തുത റോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളാണ് സാധ്യമായിട്ടുള്ളത്.തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.