കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയിലെ തങ്കളം ഒന്നാം വാർഡിൽ വർഷങ്ങളായി അനുഭവപ്പെട്ടിരുന്ന വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി. പുതിയ ട്രാൻസ്ഫോർമറിൻ്റെ സ്വിച്ച് ഓൺ കർമ്മം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ മിനി ബെന്നി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ കെ എ നൗഷാദ്,കെ വി തോമസ്,സി പി ഐ എം ലോക്കൽ കമ്മറ്റി സെക്രട്ടറി പി പി മൈതീൻ ഷാ,സി എ സിദ്ധിഖ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ കെ ഗോപി,എഞ്ചിനീയർമാരായ ബിനോ കുര്യൻ,ഷൈബി മത്തായി തുടങ്ങിയവർ പങ്കെടുത്തു. ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ സ്ഥലത്തിന് അനുമതി പത്രം നൽകിയ ഷോബു ജോർജിനെ ചടങ്ങിൽ എം എൽ എ ഉപഹാരം നൽകി ആദരിച്ചു.
