Connect with us

Hi, what are you looking for?

CHUTTUVATTOM

തങ്കളം കോഴിപ്പിള്ളി ന്യൂ ബൈ പാസ് യാഥാർഥ്യാ മാകുന്നു: അവസാന റീച്ചിലെ ടാറിങ് പ്രവർത്തികൾ ആരംഭിച്ചു.

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം റീച്ചിലെ ( കലാ ഓഡിറ്റോറിയം – കോഴിപ്പിള്ളി വരെ ) ടാറിങ് പ്രവർത്തികൾ ആരംഭിച്ചു.ഒന്നാം പിണറായി സർക്കാരിന്റെ 2019 -20 സംസ്ഥാന ബഡ്ജറ്റിലാണ് തങ്കളം- കോഴിപ്പിള്ളി ബൈപ്പാസിന്റെ ( രണ്ട് റീച്ചുകളിലെ) നിർമ്മാണത്തിനായി 14.5 കോടി രൂപ അനുവദിച്ചത്. ബൈ പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി തടസങ്ങളും കോടതി വ്യവഹാരങ്ങളുമെല്ലാം പരിഹരിച്ചു കൊണ്ടാണ് ഇന്നിപ്പോൾ ബൈ പാസ് പൂർത്തീകരണ ഘട്ടത്തിലേക്ക് എത്തിനില്കുന്നത്.ആന്റണി ജോൺ എം എൽ എയുടെ നിരന്തരമായ ഇടപെടലിന്റെ ഭാഗമായിട്ടാണ് ബൈ പാസ് നിർമ്മാണം പൂർത്തീകരിച്ച് ഇപ്പോൾ യാഥാർത്ഥ്യമാകാൻ പോകുന്നത്.

4.5 കോടി രൂപ ചിലവഴിച്ചുള്ള തങ്കളം മുതൽ കലാ ഓഡിറ്റോറിയം വരെയുള്ള ആദ്യ റീച്ചിലെ നിർമ്മാണം പൂർത്തീകരിക്കുകയും ബൈപ്പാസ് റോഡിൽ ആവശ്യമായ വെളിച്ച സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഇരു സൈഡുകളിലുമായി 60 വാട്ടിന്റെ 73 എൽ ഇ ഡി ലൈറ്റുകളാണ് സ്ഥാപിക്കുന്നതിന് എം എൽ എ ഫണ്ടിൽ നിന്ന് 65 ലക്ഷം രൂപ അനുവദിക്കുകയും ചെയ്ത് പ്രവർത്തി പൂർത്തീകരിച്ചിട്ടുണ്ട്.10 കോടി രൂപ അനുവദിച്ച കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പള്ളി വരെയുള്ള രണ്ടാം റീച്ചിലെ ടാറിങ് പ്രവർത്തികൾ ഇന്ന് രാവിലെ മുതൽ ആരംഭിച്ചു.

ആന്റണി ജോൺ എം എൽ എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരും പൊതു പ്രവർത്തകരും റോഡ് സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാമോൻ കെ കെ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജൂലിൻ ജോസ്,അസിസ്റ്റന്റ് എഞ്ചിനീയർ ആൻഡ്രു ഫെർണാൻസ് ടോം എന്നിവരും പൊതു പ്രവർത്തകരും, നാട്ടുകാരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു. കോതമംഗലത്തിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകാൻ പോവുകയാണെന്നും ശേഷിക്കുന്ന പ്രവർത്തികളുടെ പൂർത്തീകരിക്കരണത്തിന് ഏവരുടെയും സഹകരണം ഉണ്ടാകണമെന്നും എം എൽ എ അഭ്യർത്ഥിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ RKI, RIDF26,RIDF27 എന്നീ പദ്ധതികളിൽ ഉൾപ്പെടുന്ന ടിഷ്യൂ കൾച്ചർ ലാബ്,ഗസ്റ്റ് ഹൗസ്,ട്രെയിനിങ് സെന്റർ, പ്രോസസിംഗ് യൂണിറ്റ്, ഫാമിന്റെ ഫോട്ടോഗ്രാഫിക് സർവ്വേ, സർവ്വേ ലൈൻസ് ക്യാമറകളും,...

CHUTTUVATTOM

കോതമംഗലം : ജൽ ജീവൻ മിഷൻ പദ്ധതിയിൽ പൂർത്തീകരിച്ച എളംബ്ലാശ്ശേരി , മാമലക്കണ്ടം കുടിവെള്ള പദ്ധതികൾ നാടിന് സമർപ്പിച്ചു.ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടമ്പുഴ പഞ്ചായത്തിലെ 6, 10,11 വാർഡുകളിൽ 4484...

NEWS

കോതമംഗലം : നേര്യമംഗലത്ത് പുതുതായി അനുവദിച്ച ഫയർ സ്റ്റേഷന്റെ ഉദ്ഘാടനംമുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ശിലാ ഫലകം അനാച്ഛാദനം ചെയ്തു. നേര്യമംഗലത്ത് ഫയർ...

CHUTTUVATTOM

കോതമംഗലം:  ഒമ്പതരക്കിലോ കഞ്ചാവുമായി എത്തിയ മൂവർസംഘത്തെ കോതമംഗലം എക്സൈസൈസ് അതിസാഹസികമായി പിടികൂടി. ഇതര സംസ്ഥാനക്കാരായ സമീൻ ഷേഖ്, മമൻ ഷേഖ്, അബിഖുൽ ഇസ്ലാം എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ സബിൻ T യുടെ നേതൃത്വത്തിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ വാർഷിക ബഡ്ജറ്റ് അവതരണം നടന്നു. ആകെ അൻപത്തി അഞ്ച് കോടി രൂപ വരവും അൻപത്തി നാലര കോടി ചെലവും വരുന്ന മിച്ച ബഡ്‌ജറ്റ് ആണ്...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻകെട്ടിൽ മുടങ്ങി കിടന്ന പെരിയാറിലൂടെയുള്ള ബോട്ട് സവാരി പുന രാരംഭിച്ചു. ഭൂതത്താൻ കെട്ട് -ഞായപ്പിള്ളി വഴി കുട്ടമ്പഴയ്ക്കും, ഭൂതത്താൻ കെട്ട് -തട്ടേക്കാട് – ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്തേക്കുമാണ് യാത്ര. ചെറുതും വലുതുമായ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്ര തിരുവുത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനം. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ തൃക്കാരിയൂർ ദേവസ്വം...

CHUTTUVATTOM

കോതമംഗലം: അടിവാട്-കുത്തുകുഴി പൊതുമരാമത്ത് റോഡില്‍ മാരമംഗലത്ത് കലുങ്ക് ഇടിഞ്ഞ് അപകടാവസ്ഥയില്‍. പെരിയാര്‍വാലി ചെറിയ കനാല്‍ കുറുകെ കടക്കുന്നതിനായുള്ള കലുങ്കിന്റെ സംരക്ഷണഭിത്തി തകര്‍ന്ന നിലയിലും അടിഭാഗത്ത് കോണ്‍ക്രീറ്റ് പൊളിഞ്ഞു കമ്പികള്‍ പുറത്തേക്കു തള്ളിയ അവസ്ഥയിലുമാണ്....

NEWS

കോതമംഗലം :”കുടിയൊഴിപ്പിക്കാൻ വരുന്ന സ്‌ക്വാഡുകരെ പേടിച്ച്, അടുപ്പത്ത് വെച്ച കഞ്ഞി വാങ്ങി തലയിൽ ചുമന്ന്, ആ ചൂട് പോലും വകവെക്കാതെ കാടിനുള്ളിലേക്ക് ഓടി ഒളിച്ച കാലമുണ്ടായിരുന്നു ഞങ്ങൾക്ക്. അവിടെ നിന്ന് സ്വന്തം മണ്ണാണെന്ന...

CHUTTUVATTOM

കോതമംഗലം :ദമ്പതികളുടെ ശരീരത്തിൽ ആസിഡൊഴിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. കുട്ടമ്പുഴ മാമലക്കണ്ടം പാണ്ടാലിൽ എൽദോസ്(48)നെയാണ് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. മാമലക്കണ്ടം സ്വദേശി എൽദോസിനും ഭാര്യക്കുമാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രതി...

CHUTTUVATTOM

കോതമംഗലം: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 456689 കുടുംങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. കുട്ടമ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച കോതമംഗലം താലൂക്കിലെ പട്ടയ വിതരണം...

CHUTTUVATTOM

കോതമംഗലം :കഴിഞ്ഞ 10 വർഷത്തിൽ കോതമംഗലത്ത് സാധ്യമായത് വികസന വിപ്ലവമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കോതമംഗലത്തെ അയ്യങ്കാവ് ഗവ. ഹൈസ്ക്കൂളിൽ സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി...

error: Content is protected !!