Connect with us

Hi, what are you looking for?

CHUTTUVATTOM

ടെക് ഒളിമ്പ്യാഡ് -22 ന് സമാപനം: കോതമംഗലം വിമലഗിരി പബ്ലിക് സ്‌കൂളിന് ബസേലിയോസ് സ്മാർട്ട് സ്‌കൂൾ അവാർഡ്

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ രണ്ട് ദിവസമായി നടന്നുവന്നിരുന്ന ശാസ്ത്ര സാങ്കേതിക പ്രദർശനം ടെക് ഒളിമ്പ്യാഡ് ’22 ന് സമാപനം. മാർ തോമ ചെറിയ പള്ളി വികാരി അധ്യക്ഷത വഹിച്ച സമാപന സമ്മേളനം ഡിജിപി ടോമിൻ ജെ തച്ചങ്കരി ഐപിഎസ് ഉത്‌ഘാടനം ചെയ്തു.

സ്കൂൾ വിദ്യാർത്ഥികളുടെ പ്രതിഭയും സർഗാത്മകതയും ഉണർത്തുന്ന വിവിധ മത്സരങ്ങളും കേന്ദ്ര സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും കൂടാതെ കോതമംഗലം മാർ തോമ ചെറിയപള്ളിയുടെ കീഴിലുള്ള മാർ ബേസിൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഉൾപ്പെട്ട സ്ഥാപനങ്ങളുടെ ശാസ്ത്ര സാങ്കേതിക പ്രദർശനവുമാണ് ടെക്ഒളിമ്പ്യാഡിന്റെ ഭാഗമായി നടന്നത്. അൻപതോളം സ്‌കൂളുകളിൽ നിന്നുമായി അഞ്ഞൂറോളം വിദ്യാർത്ഥികളാണ് വിവിധ മത്സരങ്ങളിൽ മത്സരിച്ചത്. കൂടാതെ അയ്യായിരത്തിലധികം വിദ്യാർത്ഥികളും ശാസ്ത്ര പ്രദർശനം കാണാൻ എത്തി.

ടെക്ഒളിമ്പ്യാഡ് ’22 ൽ നടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ കോതമംഗലം വിമലഗിരി പബ്ലിക് സ്‌കൂൾ “ബസേലിയോസ് സ്മാർട്ട് സ്‌കൂൾ അവാർഡിന്” അർഹരായി. ഡിജിപി ടോമിൻ ജെ തച്ചങ്കരി ഐപിഎസും മാർ തോമ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലും ചേർന്ന് സ്‌കൂളിന് ബസേലിയോസ് സ്മാർട്ട് സ്‌കൂൾ അവാർഡും അൻപതിനായിരം രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു. മുവാറ്റുപുഴ നിർമ്മല പബ്ലിക് സ്‌കൂൾ രണ്ടാം സ്ഥാനവും, സെന്റ് പീറ്റേഴ്‌സ് കടയിരുപ്പ് മൂന്നാം സ്ഥാനവും, സെന്റ് ജോർജ് എച്ച് എസ് എസ് മുതലക്കോടം നാലാം സ്ഥാനവും കരസ്ഥമാക്കി. ഈ സ്‌കൂളുകൾക്ക് യഥാക്രമം 25000, 15000, 10000 രൂപയുടെ കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിച്ചു.

വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികളും സ്‌കൂളുകളും

1. പാഴ് വസ്തുക്കളിൽ നിന്നും പുനരുപയോഗിക്കാവുന്ന വസ്തുക്കളുടെ നിർമ്മാണം (വെയ്സ്റ്റ് ക്രാഫ്റ്റ്)

ഒന്നാം സ്ഥാനം: മുഹമ്മദ് ഇർഫാൻ കബീർ, ടി എം മുഹമ്മദ് യാസീൻ; സെന്റ് ജോർജ് എച്ച്.എസ്.എസ്. മുതലക്കോടം.
രണ്ടാം സ്ഥാനം: ബിജിനീഷ്‌ ശിവൻ, ഹിൽബിൻ തോമസ്; ജി എച്ച് എസ് എസ് ചാത്തമറ്റം.
മൂന്നാം സ്ഥാനം: കാർത്തിക കെ എസ്, അനശ്വര എസ്; നിർമല പബ്ലിക് സ്‌കൂൾ മുവാറ്റുപുഴ.

2. പോസ്റ്റർ ഡിസൈൻ

ഒന്നാം സ്ഥാനം: നന്ദന എസ്., നിർമല പബ്ലിക് സ്‌കൂൾ മുവാറ്റുപുഴ.
രണ്ടാം സ്ഥാനം: ജോവാന അനിൽ, വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ
മൂന്നാം സ്ഥാനം: അഭിജിത് കാക്കോത്, ബെദ്സെയ്യിദ പബ്ലിക് സ്‌കൂൾ

3. ഐഡിയത്തോൺ
ഒന്നാം സ്ഥാനം: മറിയം ജോ പാലക്കാടൻ, ഫിദ നിയാസ്, എബ്രഹാം പി ജോബി, ജോയൽ സജി, മാധവ് കെ അനിൽ; വിമലഗിരി പബ്ലിക് സ്‌കൂൾ, കോതമംഗലം
രണ്ടാം സ്ഥാനം: അലീന അനിൽ, ബേസിൽ ടോം ഷിജു, മാർ ബേസിൽ എച്ച് എസ് എസ്, കോതമംഗലം.
മൂന്നാം സ്ഥാനം: ഐശ്വര്യ ദൽജിത്, വർഷ പ്രദീപ്; സെന്റ് മേരീസ് പബ്ലിക് സ്‌കൂൾ കറുകടം.

4. പ്രൊജക്റ്റ്: സ്റ്റിൽ മോഡൽ
ഒന്നാം സ്ഥാനം: ഐറിൻ സന്തോഷ്, എമി മരിയ ജോർജ്, എൽസ ബേസിൽ; വിമലഗിരി പബ്ലിക് സ്‌കൂൾ, കോതമംഗലം
രണ്ടാം സ്ഥാനം: ഗീവർഗീസ് എൽദോ, നോയൽ ജോർജ്, ജിയോ സിജു; നിർമല പബ്ലിക് സ്‌കൂൾ മുവാറ്റുപുഴ..
മൂന്നാം സ്ഥാനം: ജോൺ പോൾ, അപർണ സജീവ്, ശ്രെയ സുനിൽ; നിർമല പബ്ലിക് സ്‌കൂൾ മുവാറ്റുപുഴ.

5. പ്രൊജക്റ്റ്: വർക്കിങ് മോഡൽ
ഒന്നാം സ്ഥാനം: മാത്യു പി ഹാൻസ്, വിവേക് മാത്യു; സെന്റ് പീറ്റേഴ്സ് സീനിയർ സെക്കണ്ടറി സ്‌കൂൾ, കടയിരുപ്പ്
രണ്ടാം സ്ഥാനം:മരിയ ജോസു, അൽഫിൻ സോജൻ, ഷെൽവിൻ ഷിബു; സെന്റ് ജോർജ് എച്ച് എസ് എസ്, പുത്തൻപള്ളി
മൂന്നാം സ്ഥാനം: അർജുൻ ജോർജ് സജി, അഭിനവ് സജിത്ത്, അങ്കിത് ദേവ്, സ്വാതി പി, എഡ്വിൻ പോൾ ബിനു; സെന്റ് പീറ്റേഴ്സ് സീനിയർ സെക്കണ്ടറി സ്‌കൂൾ, കടയിരുപ്പ്.

6. ക്വിസ് മത്സരം
ഒന്നാം സ്ഥാനം: തരുൺ തോമസ് ടൈസൺ, കിരൺ തോമസ് ടൈസൺ; ഭവൻസ് വിദ്യാമന്ദിർ ഗിരിനഗർ
രണ്ടാം സ്ഥാനം: അമൻ ബി മനോജ്, ഹരിത് മോഹൻ; ഭവൻസ് വിദ്യാമന്ദിർ, എളമക്കര.
മൂന്നാം സ്ഥാനം: റോണി ജോർജ്, എഡ്വിൻ എബി ജോർജ്; ഹൈ റേഞ്ച് പബ്ലിക് സ്‌കൂൾ ഊന്നുകൽ.

7. ലെയ്ത് മാസ്റ്റർ
ഒന്നാം സ്ഥാനം: വർഷ പ്രദീപ്; സെന്റ് മേരീസ് പബ്ലിക് സ്‌കൂൾ കറുകടം.
രണ്ടാം സ്ഥാനം: അദ്വൈത് രജിത് ; കനേഡിയൻ സെൻട്രൽ സ്‌കൂൾ, പുതുപ്പാടി.
മൂന്നാം സ്ഥാനം: ജോർജ് സിജോ; ശോഭന ഇംഗ്ലീഷ് മീഡിയം ഹൈ സ്‌കൂൾ കോതമംഗലം.

വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഒന്നാം സമ്മാനമായി 15000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 7000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 3000 രൂപയും കാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും നൽകി.

ടെക് ഒളിമ്പ്യാഡിന്റെ ഭാഗമായുള്ള ശാസ്ത്ര പ്രദർശനത്തിൽ ഐഎസ്ആർഒ സ്പേസ് എക്സ്പോ, പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി ആർ ഡി ഒ), കൊച്ചിൻ ഇന്റർനാഷണൽ എയർ പോർട്ട്, കെ എസ് ആർ ടി സി, കെ എസ് ഇ ബി, ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർസ്, തോക്കുകളും ഡോഗ് സ്‌ക്വാഡിനെയും പരിചയപ്പെടുത്തുന്ന കേരളാ പോലീസ് പ്രദർശനം, കേരളാ ഫയർ ആൻഡ് റെസ്ക്യൂ, കെൽ, മെഡിക്കൽ ഉപകരണ നിർമ്മാതാക്കളായ കൺസേഡ് ഇന്റർനാഷണൽ, നേര്യമംഗലം കൃഷി ഫാം, റെൻവോൾട് എനർജി സൊല്യൂഷൻസ്, ബോഷ്, കാർച്ചർ, മാർ ബേസിൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഉൾപ്പെട്ട മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രി, മാർ ബസേലിയോസ് ഡെന്റൽ കോളേജ്, മാർ ബസേലിയോസ് സ്കൂൾ ഓഫ് നേഴ്സിങ്, മാർ ബസേലിയോസ് കോളേജ് ഓഫ് നേഴ്സിങ്, സെന്റ് മേരിസ് പബ്ലിക് സ്കൂൾ, എംബിറ്റ്‌സ് എൻജിനീയറിങ് കോളേജ് എന്നിവർ പങ്കെടുത്തു. കൂടാതെ, ആധുനിക വാഹനങ്ങളെ പരിചയപ്പെടുത്തുന്ന ഓട്ടോ ഷോ, റിമോട് കണ്ട്രോൾ വാഹനങ്ങളുടെ പ്രദർശനവും, ഡ്രോൺ എക്സ്പോ, ദൃശ്യ മാധ്യമ രംഗത്തെ നൂതന ആശയമായ ഓഗ്മെന്റഡ് റിയാലിറ്റി, വിർച്യുൽ റിയാലിറ്റി, വിവിധ ഇനം തോക്കുകൾ പരിചയപ്പെടുത്തുന്ന വീനസ് ആർമറി, ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.

ഇടുക്കി ജില്ലാ ക്രൈം ബ്രാഞ്ച് എസ് പി ജിജിമോൻ കെ എം, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, കോളേജ് സെക്രട്ടറി സി എ കുഞ്ഞച്ചൻ ചുണ്ടാട്ട്, കോളേജ് ചെയർമാൻ പി.വി. പൗലോസ്, എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കായിക പരിശീലകൻ പ്രഫ. പി ഐ ബാബുവിനെ ആദരിച്ചു. പ്രിൻസിപ്പൽ ഡോ. പി സോജൻ ലാൽ സ്വാഗതവും, ടെക്ഒളിമ്പ്യാഡ് ജോയിന്റ് കോർഡിനേറ്റർ പ്രഫ. തോമസ് ജോർജ് നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും, ട്രോഫിയും നൽകി. കൂടാതെ ശാസ്ത്ര പ്രദർശനത്തിൽ പങ്കെടുത്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സർട്ടിഫിക്കറ്റും ചടങ്ങിൽ സമ്മാനിച്ചു.

അടിക്കുറിപ്പ്: ടെക്ഒളിമ്പ്യാഡ് ’22 സമാപന സമ്മേളനം ടോമിൻ ജെ തച്ചങ്കരി ഐ പി എസ് ഉത്‌ഘാടനം ചെയ്യുന്നു. പ്രഫ. പി.ഐ. ബാബു, മലയാള മനോരമ ഡെപ്യൂട്ടി ജനറൽ മാനേജർ എസ് രമേശ്, പ്രിൻസിപ്പൽ ഡോ. പി സോജൻ ലാൽ, സെക്രട്ടറി സി ഐ കുഞ്ഞച്ചൻ ചുണ്ടാട്ട്, ഫാ. ജോസ് പരത്തുവയലിൽ, പി എ എം ബഷീർ, ജിജിമോൻ കെ എം, പി.വി. പൗലോസ്, സി കെ ബാബു, പ്രഫ. നിധീഷ് എൽദോ ബേബി, പ്രഫ. തോമസ് ജോർജ് എന്നിവർ സമീപം.

You May Also Like

ACCIDENT

കോതമംഗലം:ദേശീയ പാതയില്‍ കവളങ്ങാട് പഞ്ചായത്തില്‍ നാല് വ്യത്യസ്ത വാഹനാപകടങ്ങളില്‍ 10 പേര്‍ക്ക് പരിക്ക്. രാവിലെ നെല്ലിമറ്റം മില്ലുംപടിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. നെല്ലിമറ്റം പള്ളിക്ക് സമീപം...

ACCIDENT

കവളങ്ങാട്: കക്കടാശേരി-കാളിയാര്‍ റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് രോഗി ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക.ഞാറക്കാട് ടൗണില്‍ ബുധനാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. വണ്ണപ്പുറം അര്‍ച്ചന ആശുപത്രിയിലെ ഡോ. സച്ചുവിന്റെ അമ്മ മീരാവുമ്മയെ...

ACCIDENT

കോതമംഗലം: നെല്ലിമറ്റത്ത് കെഎസ്ആർടിസി ബസും കവളങ്ങാട് പിക്കപ് വാനും ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് അപകടം. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് രണ്ട് അപകടങ്ങളും. നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളിക്കു സമീപമുള്ള വളവിൽ കുമളിയിൽ നിന്ന് എറണാകുളത്തേക്ക്...

NEWS

കോതമംഗലം – വനിതകൾക്ക് സംവരണമില്ലാതിരുന്ന പുരുഷാധിപത്യ രാഷ്ട്രീയ കാലത്ത് മത്സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡൻ്റായി ചരിത്രം കുറിച്ച കോതമംഗലം സ്വദേശി അന്നമ്മ ജേക്കബ് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ വരാൻ പോകുന്ന ഈ തദ്ദേശ തെരഞ്ഞെടുപ്പിനേയും...

NEWS

കോതമംഗലം : വിദ്യാർത്ഥികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ ‘മാ-കെയർ’ പദ്ധതിയ്ക്ക് കവളങ്ങാട് പഞ്ചായത്തിൽ തുടക്കമായി. നേര്യമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച മാ – കെയർ...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തില്‍ യുഡിഎഫ് വിപ്പ് ലംഘിച്ച പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പെടെ മൂന്ന് വിമത കോണ്‍ഗ്രസ് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആയോഗ്യരാക്കി.പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു,വൈസ് പ്രസിഡന്റ് ലിസി ജോളി,...

NEWS

കോതമംഗലം: കവളങ്ങാട് ഇഞ്ചിപ്പാറയില്‍ ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകര്‍ന്നു. ഗൃഹനാഥനും മാതാവിനും പരിക്ക്. ഇഞ്ചിപ്പാറ മോളത്തുകുടി വര്‍ഗീസിന്റെ വീടാണ് ഇടിമിന്നലേറ്റു ഭാഗികമായി തകര്‍ന്നത്. വര്‍ഗീസിനും മാതാവ് അന്നമ്മയ്ക്കും നിസാര പരിക്കേറ്റു. ഇവര്‍ താലൂക്കു...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം : മുന്നാറിൽ നിന്ന് ബ്ലാoഗ്ലൂർക്ക് പോകുകയായിരുന്ന KSRTC സ്വിഫ്റ്റ്  ബസിൽ നെല്ലിമറ്റത്ത് വച്ച് തീയും പുകയും .കോതമംഗലത്ത് നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. നെല്ലിമറ്റത്ത് ബസ് എത്തിയപ്പോൾ ഉഗ്രശബ്ദവും പൊട്ടിത്തെറിയും, പുകയും...

NEWS

കോതമംഗലം :കവളങ്ങാട്‌ ഗ്രാമപഞ്ചായത്തില്‍ അള്ളുങ്കൽ കേന്ദ്രമാക്കി പുതിയ റേഷന്‍കട അനുവദിച്ച് ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്‌ 13-ല്‍ അള്ളുങ്കൽ കേന്ദ്രമാക്കിയാണ് പുതിയ റേഷന്‍കട അനുവദിച്ച്‌ ഉത്തരവായിട്ടുള്ളത്....

NEWS

കോതമംഗലം : ലോങ്ങ്‌ പെന്റിങ്(LP) വാറൻറ് കേസിലെ പ്രതിയെ 18 വർഷത്തിന് ശേഷം ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു. ഊന്നുകൽ പോലീസ് 2006 രജിസ്റ്റർ ചെയ്ത വാഹന മോഷണകേസിലും, 2010 ൽ രജിസ്റ്റർ...

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

error: Content is protected !!