ഇടുക്കി: രാജാക്കാട് പന്നിയാർകുട്ടിക്ക് സമീപം സ്കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നേര്യമംഗലത്ത് താമസിക്കുന്ന കിളിയേലിൽ സന്തോഷ് (38) ആണ് മരിച്ചത്. പന്നിയാർ കുട്ടിക്ക് സമീപം എസ് വളവിലാണ് അപകടം നടന്നത്. സന്തോഷിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. വെള്ളത്തൂവൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
