നേര്യമംഗലം : ലോക്ക് ഡൗണിനെ തുടർന്ന് തൊഴിൽ ഇല്ലാതായതോടുകൂടി സ്വദേശത്തേക്ക് കടക്കാൻ ശ്രമിച്ച തമിഴ്നാട്ടുകാരായ തൊഴിലാളികളെ പോലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. പാലമറ്റത്തുനിന്നും ചെറിയ സംഘമായി കാൽ നടയായി ഇരുപത്തഞ്ചോളം വരുന്ന തൊഴിലാളികൾ സ്വന്തം നാടായ മധുരയിലേക്ക് പോകുവാനുള്ള ശ്രമമാണ് ഊന്നുകൽ , കോതമംഗലം പോലീസുകാരുടെ സഹായത്തോടെ തടഞ്ഞു തൊഴിൽ ഉടമയുടെ അടുത്തേക്ക് തിരിച്ചയച്ചത്. തൊഴിലുടമ ഭക്ഷണം നല്‍കാത്തതുകൊണ്ടാണ് നാട്ടിലേക്കു പോകാന്‍ തയാറായതെന്നാണ് ഇവര്‍ പറയുന്നു. എന്നാൽ ഭക്ഷണം നല്കിയതാണെന്നു തൊഴിലുടമ പോലീസിനോട് വെളിപ്പെടുത്തി. പൈനാപ്പിള്‍ തോട്ടത്തില്‍ പണിയെടുത്തിരുന്ന ഇവർ ലോക്ക് ഡൗണിനെത്തുടര്‍ന്നു തോട്ടത്തില്‍ പണി നിര്‍ത്തിവച്ചതോടെ ക്യാമ്പുകളില്‍ കഴിയുകയായിരുന്നു. നേര്യമംഗലം-ഇടുക്കി റോഡ് വഴി മധുരയ്ക്കു പോകാനായിരുന്നു ഇവരുടെ നീക്കം. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും സംരക്ഷണവും നല്‍കണമെന്നു പോലീസ് തൊഴിലുടമയ്ക്ക് നിര്‍ദേശം നല്കി.
