വീട്ടുകാർ പുറത്തുപോയ നേരം നോക്കി വീടിന്റെ വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണ്ണം കവർന്നു

കോതമംഗലം: വാരപ്പെട്ടി മൈലൂരിൽ പൂട്ടിയിട്ടിരുന്ന വീടിന്റെ വാതില്‍ കുത്തിത്തുറന്ന് ഏഴ് പവനോളം സ്വർണ്ണം കവര്‍ന്നു. പടിക്കാമറ്റം ഏലിയാസ്ൻ്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കവർന്നത്. വീട്ടുകാര്‍ ചികിത്സ സംബന്ധമായ കാര്യത്തിന് തീരുവനന്തപുരത്തിന് പോയിരുന്ന സമയത്താണ് മോഷണം നടന്നിരിക്കുന്നത്.  പുറകുവശത്തെ വാതില്‍ പൊളിച്ച്‌ അകത്തുകടന്നശേഷം …

Read More

ഗാന്ധി ജയന്തി ദിന റാലിയും പ്ലാസ്റ്റിക്, ലഹരി വിരുദ്ധ ബോധവത്ക്കരണവും നടത്തി.

കോതമംഗലം: വാരപ്പെട്ടി എൻ.എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സകൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷവും, പ്ലാസ്റ്റിക് ,ലഹരി വിരുദ്ധ സന്ദേശ റാലിയും, ശുചീകരണവും നടത്തി. ഇന്നലെ രാവിലെ 10ന് സ്കൂൾ അങ്കണത്തിൽ നിന്നാരംഭിച്ച റാലി വാരപ്പെട്ടി …

Read More

വ്യാപാരി വ്യവസായി സമിതി വാരപ്പെട്ടി യൂണിറ്റ് സമ്മേളനം നടന്നു.

വാരപ്പെട്ടി : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വാരപ്പെട്ടി യൂണിറ്റ് സമ്മേളനം നടത്തി. വാരപ്പെട്ടി സർവ്വീസ് സഹകരണബാങ്ക് ഹാളിൽ നടന്ന സമ്മേളനം വ്യാപാരി വ്യവസായി സമിതി എറണാകുളംജില്ലാ സെക്രട്ടറി സി കെ ജലീൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി …

Read More

വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.

വാരപ്പെട്ടി: ഗ്രാമപഞ്ചായത്തിൽ ഓണാഘോഷവും, അഗതികൾക്കുള്ള ഓണക്കിറ്റ് വിതരണവും, ഓണക്കോടി വിതരണവും സംഘടിപ്പിച്ചു. വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഓണാഘോഷ പരിപാടികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ എസ് ബാലകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് …

Read More

വാരപ്പെട്ടിയിൽ കുടുംബശ്രീ ഓണച്ചന്ത ആരംഭിച്ചു.

കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിന് സമീപം ആരംഭിച്ച ഓണച്ചന്ത കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ അദ്ധ്യക്ഷത വഹിച്ച …

Read More

വിദ്യാർത്ഥിയെ സാഹസികമായി മരണത്തിൽ നിന്നും കൈപിടിച്ചുയർത്തിയ വില്ലേജ് ഓഫീസർക്ക് അഭിനന്ദന പ്രവാഹം.

കോതമംഗലം : ചെറുവട്ടൂർ തട്ടുപറമ്പിൽ അഷ്‌റഫ്‌ മകൻ അസ്‌ലം എന്ന പതിനൊന്നുകാരനെയാണ് നിലയില്ലാത്ത തോട്ടിൽ നിന്നും വില്ലേജ് ഓഫീസർ സാഹസികമായി രക്ഷപെടുത്തിയത്. വാരപ്പെട്ടി വില്ലേജ് ഓഫീസർ കെ.എം.സുബൈറിന്റെ അവസരോചിതമായ ഇടപെടൽ മൂലമാണ് വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെടാതിരുന്നത്. ചെറുവട്ടൂർ പള്ളിപടിക്ക് സമീപത്തുകൂടി ഒഴുകുന്ന …

Read More

സ്റ്റേറ്റ് ബാങ്ക് വാരപ്പെട്ടി ശാഖ അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുന്നു ; ആന്റണി ജോൺ എംഎൽഎ SBI ഡെപ്യൂട്ടി MDക്ക് കത്ത് അയച്ചു.

മൂവാറ്റുപുഴ: സ്റ്റേറ്റ് ബാങ്ക് വാരപ്പെട്ടി ശാഖ അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച സർവ്വകക്ഷി സമരസമിതിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ബാങ്ക് മൂവാറ്റുപുഴ റീജിയണൽ ബിസിനസ് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി. 1980 മുതൽ വാരപ്പെട്ടിയിലെ സാധാരണക്കാരുടെയും …

Read More

ബി.ജെ.പി പ്രവർത്തകർ വാരപ്പെട്ടി എസ് ബി ഐക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

കോതമംഗലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാരപ്പെട്ടി ശാഖ ആയവന ശാഖയിൽ ലയിപ്പിക്കാൻ നടക്കുന്ന നീക്കത്തിനെതിരെ ബിജെപി വാരപ്പെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാരപ്പെട്ടി ശാഖ മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ബിജെപി നിയോജകമണ്ഡലം ജനറൽ …

Read More

സ്റ്റേറ്റ് ബാങ്ക് വാരപ്പെട്ടി ശാഖ അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിക്കുക; സി.പി.ഐ എം പ്രതിഷേധ മാർച്ചും ധർണയും നടത്തി

കോതമംഗലം: സ്റ്റേറ്റ് ബാങ്ക് വാരപ്പെട്ടി ശാഖ അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ എം വാരപ്പെട്ടി ലോക്കൽ കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. 1980 മുതൽ വാരപ്പെട്ടിയിലെ സാധാരണക്കാരുടെയും കർഷകരുടെയും ധനകാര്യ ആവശ്യനിർവ്വഹണത്തിൽ മുന്നിൽ നിന്ന ബാങ്ക് ആയവന …

Read More

സമ്പൂർണ്ണ മാലിന്യ നിർമാർജനം ; പുഴ ശേഖരിച്ചു നൽകിയ മാലിന്യങ്ങൾ പുഴയിലേക്ക് തന്നെ തള്ളി.

കോതമംഗലം: കനത്ത മഴയിൽ പുഴയിലേക്ക് വന്നുകൂടിയ മാലിന്യക്കൂമ്പാരം പുഴയിൽ വെള്ളം കവിഞ്ഞപ്പോൾ തീരത്തേക്ക് അടുപ്പിക്കുകയും , അധികാരികൾ മാലിന്യ നിർമ്മാർജ്ജനത്തിന്റെ പുത്തൻ ദുർമാതൃക ജനങ്ങളുടെ മുൻപിൽ പ്രവർത്തിച്ചു കാണിക്കുകയും ചെയ്‌തു. അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യേണ്ടവരാകട്ടെ അതെല്ലാം പിന്നെയും പുഴയിലേക്ക് …

Read More