കോതമംഗലം: പുതുപ്പാടിയിൽ പറമ്പിലെ പാമ്പിനെ കാണിച്ചു കൊടുക്കാമെന്നു പറഞ്ഞു വായോധികയായ വീട്ടമ്മയുടെ മാല
കവർന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ, മുർഷിദാ ബാദ് സ്വദേശി ഹസ്മത്ത് (27)പൊലീസിടിയിൽ. ചൊവ്വെ വൈകിട്ട് 6 ന് പുതുപ്പാടി സ്കൂൾ പടിക്ക് സമീപം വാഴാട്ടിൽ ഏലിയാമ്മയുടെ (82) 1.5 പവൻ തൂക്കമുള്ള മാലയാ ണ് പൊട്ടിച്ചത്. മുറ്റത്തിന് സമീപം
പാമ്പുണ്ടെന്നും പറഞ്ഞ് അത്കാണിച്ച് കൊടുക്കാനെന്ന വ്യാജേന മുറ്റത്തേക്ക് വിളിച്ചിറക്കിയ ശേഷം ഇയാൾ മാലപൊട്ടിക്കുകയായിരു ന്നു. പിടിവലിക്കിടയിൽ വീണ ഏലിയാമ്മ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി.മുവാറ്റുപുഴ ഭാഗത്തു നിന്ന് ചൊവ്വെ രാത്രി പത്തു മണിയോടെ കോതമംഗലം സർക്കിൾ ഇൻസ്‌പെക്ടർ പി ടി ബിജോയ്‌യുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്
