കോതമംഗലം : പൂർവ്വികർ പണിത പള്ളികളിൽ ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് എതിരെയും, സെമിത്തേരിയിൽ ശവ സംസ്കാരം തടയുന്ന നടപടികൾക്ക് എതിരെയും മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷന്റെ (MJSSA) ആഭിമുഖ്യത്തിൽ ഒരു ലക്ഷം സങ്കട ഹർജി അയക്കുന്നതിന്റെ ഭാഗമായി സഭയിലെ വിവിധ സൺഡേ സ്കൂളുകളിലെ 90000 വിദ്യാർത്ഥികളും, 10000 അധ്യാപകരും ചേർന്ന് സങ്കട ഹർജി എഴുതി തയ്യാറാക്കി. ബഹു. രാഷ്ട്രപതി, ബഹു. പ്രധാനമന്ത്രി, ബഹു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ബഹു. കേരള ഗവർണർ, ബഹു. മുഖ്യമന്ത്രി എന്നിവർക്കാണ് സങ്കട ഹർജി അയച്ചു കൊടുക്കുന്നത്. കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബേസിൽ സൺഡേ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും സങ്കട ഹർജി എഴുതി നൽകി. ഹെഡ് മാസ്റ്റർ എ. ജി. എൽദോ, അധ്യാപകരായ ബാബു വര്ഗീസ്, ജോമോൻ മാത്യു, ബിസി ബൈജു, എബിൻ തോമസ്, ഗ്രെസി ബാബു, ആലിസ് പോൾ, ഹണി എൽദോ, വിബിൻ സാജു, പി സി. പൗലോസ്, സജി ജേക്കബ് എന്നിവർ നേതൃത്വം നൽകി.

You must be logged in to post a comment Login