കോതമംഗലം : കെ.എസ്.ആർ.ടി.സി. ജംഗ്ഷനിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ കറുകടം സ്വദേശിക്ക് ദാരുണാന്ത്യം. കറുകടം സ്വദേശിയും കോതമംഗലം ചെറിയപള്ളി മുൻ ട്രസ്റ്റിയുമായിരുന്ന പാലപ്പിള്ളിൽ വീട്ടിൽ എൽദോസ് (71) ആണ് മരിച്ചത്. ഇന്ന് രാവിലെ ചെറിയപള്ളിയുടെ മുമ്പിൽ വച്ചാണ് അപകടമുണ്ടായത്. പള്ളിയിൽ വന്ന ശേഷം ഭാര്യയോടൊപ്പം ഭക്ഷണം കഴിക്കുന്നതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഭാരം കയറ്റിവന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. എൽദോസിന്റെ ദേഹത്തുകൂടി വാഹനം കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ എൽദോസ് മരിച്ചു. കോതമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
