പോത്താനിക്കാട്: വേനല്‍മഴയോടൊപ്പമുണ്ടായ കാറ്റ് പൈങ്ങോട്ടൂരില്‍ നാശം വിതച്ചു. ഒന്നാം വാര്‍ഡില്‍ കിഴക്കേ ഭാഗത്ത് ലാലു ജോര്‍ജിന്റെ പുരയിടത്തിലാണ് ഇന്നലെ വൈകുന്നേരം നാലുമണിയോടെയുണ്ടായ കാറ്റില്‍ നാശം സംഭവിച്ചത്. 50 വര്‍ഷം മുതല്‍ 120 വര്‍ഷം വരെ പഴക്കമുള്ള 12 ജാതിമരങ്ങളും 40 വാഴ, നാലു മഹാഗണി, രണ്ടു പ്ലാവ് എന്നിവയുമാണ് നിലം പൊത്തിയത്. വീടിന്റെ മേല്‍ക്കൂരയും ഭാഗികമായി തകര്‍ന്നു. ഉദ്ദേശം മൂന്നു ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നതായി ഉടമ ലാലു ജോര്‍ജ് പറഞ്ഞു.
