Connect with us

Hi, what are you looking for?

NEWS

മുവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

  • എൽദോ ബാബു വട്ടക്കാവൻ

മുവാറ്റുപുഴ : പതിറ്റാണ്ടുകള്‍ കടന്നു പോയിട്ടും മുവാറ്റുപ്ടുഴയുടെയും പരിസര പ്രദേശങ്ങളുടെയും വികസന സ്വപ്നമായ മുവാറ്റുപുഴ ജില്ല യാഥാര്‍ഥ്യമായിട്ടില്ല. വര്‍ഷങ്ങളോളം മുവാറ്റുപുഴയുടെ വികസനം സ്വപ്നം കണ്ട് മടുത്തവരാണ് നമ്മളില്‍ പലരും. മുവാറ്റുപുഴ ജില്ല താമസിക്കുന്തോറും നമ്മളും നമ്മുടെ തലമുറയുമാണ് ഇവിടുത്തെ വികസന മുരടിപ്പിന്റെ ഇരയ്യാവുക. മുവാറ്റുപുഴ, എറണാകുളത്തിന് കിഴക്കുള്ള പ്രധാന നഗരമായിട്ട് കൂടി യാതൊരു വികസനവുമില്ലാതെ അപ്രധാനമായ ഏതോ വഴിയോര പട്ടണം എന്ന നിലയിലേക്ക് ഒതുങ്ങി പോയിക്കൊണ്ടിരിക്കുകയാണ്. മുവാറ്റുപുഴ ജില്ല ഉടനെ യാഥാര്‍ഥ്യമാക്കിയില്ലെങ്കില്‍, ഇന്നാടിന്റെയും പരിസരപ്രദേശങ്ങളും അവികസിതമായി തുടരും. കൊച്ചിയുടെ വികസനം എന്ന് പറഞ്ഞാല്‍ അത് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ തീരും. കൊച്ചിയെ സംബന്ധിച്ചിടത്തോളം മുവാറ്റുപുഴ, കോതമംഗലം, പിറവം, കൂത്താട്ടുകുളം അനാവശ്യമായ ഭാഗങ്ങളാണ്.

വടക്കന്‍ തിരുവിതാംകൂറിന്റെ സംസ്കാരവും ഭാഷാശൈലിയും എല്ലാമുള്ള, സ്വന്തമായ അസ്ഥിഥ്വമുള്ള ഒരു വലിയ പ്രദേശം. കോട്ടയവുമല്ല, മീനച്ചിലുമല്ല, ഇടുക്കിയുമല്ല, തൃശ്ശൂരുമല്ല, എറണാകുളവുമല്ല – നമ്മള്‍ സ്വന്തമായി ഒരു സംസ്കാരമാണ്. നമ്മുടെ ആസ്ഥാനം മുവാറ്റുപുഴയാണ്. നമ്മുടെ ഐഡന്‍റ്റിറ്റി എന്ന് പറയുന്നത് “മുവാറ്റ്ഴക്കാരന്‍” എന്നുള്ളതാണ്. നമ്മുടെ ഒരു പോലെയുള്ള സംസ്കാരിക തനിമയുള്ള ഈ പ്രദേശങ്ങളുടെ സുഗമമായ വളര്‍ച്ചക്ക് നമുക്ക് ജില്ല വേണം. നമ്മുടെ നാടിന്റെ വികസന മുരടിപ്പിന് കാരണമാകുന്ന എറണാകുളം ജില്ലയില്‍ നിന്ന് പിരിയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മുവാറ്റുപുഴയും കോതമംഗലവും ഒന്നായി ചേര്‍ന്ന ഒരു വലിയ നഗരം നമുക്ക്  യാഥാര്‍ഥ്യമാക്കണം.

കൊച്ചിയുടെ റെസിഡന്‍ഷ്യല്‍ സിറ്റി ആയിട്ട് ഒതുങ്ങേണ്ട ഒരു നഗരവുമല്ല മുവാറ്റുപുഴ. കേരളത്തിന്റെ ഭൂവിസ്തൃതിയില്‍ ഏറ്റവും വീതിയുള്ള ഇടനാടന്‍ പ്രദേശമാണ് എറണാകുളം ഇടുക്കി ജില്ലകള്‍ ചേര്‍ന്ന ഈ പ്രദേശം. മുവാറ്റുപുഴയും കോതമംഗലവും ഇഴുകി ചേര്‍ന്ന രണ്ടു നഗരങ്ങളാണ്. (ട്വിന്‍ സിറ്റി). കുറുപ്പംപടിക്ക് കിഴക്ക് നിന്ന് തുടങ്ങുന്ന ചെറുകുന്നം, ഓടക്കാലി, നെല്ലിക്കുഴി, കോതമംഗലം, അടിവാട്, മുവാറ്റുപുഴ, പായിപ്ര, ചെറുവട്ടൂര്‍, മാറാടി, മണ്ണത്തൂര്‍, പാമ്പാക്കുട, രാമമംഗലം, ആവോലി, ആനിക്കാട്, വാഴക്കുളം, കദളിക്കാട് വരെയുള്ള ഒരു വലിയ പ്രദേശങ്ങള്‍ അങ്ങോളമിങ്ങോളം ഇടപിണഞ്ഞ് മുവാറ്റുപുഴ-കോതമംഗലം ഇരട്ട നഗരത്തിന്റെ പ്രദേശങ്ങളായി കിടക്കുന്നു. 2011 സെന്‍സസ്സ് അനുസരിച്ച് മുവാറ്റുപുഴ-കോതമംഗലം അതിനടുത്തുള്ള പ്രദേശങ്ങള്‍ “കോതമംഗലം അര്‍ബ്ബന്‍ അഗ്ലോമ്മേറേഷന്റെ” ഭാഗമാണ്. ഏകദേശം കാക്കനാട് നിന്ന് തുടങ്ങി വണ്ണപ്പുറം/കാളിയാര്‍, കോതമംഗലം/നേര്യമംഗലം വരെ ഈ ഇടനാടന്‍ പ്രദേശം പരന്നു കിടക്കുന്നു. കൊച്ചി നഗരമല്ല, ഈ പ്രദേശങ്ങളുടെ ആസ്ഥാനമായിട്ട് വരേണ്ടത്. സംശയലേശമന്യേ അത് മൂന്നു പുഴകള്‍ ചേരുന്ന പ്രകൃതി രമണീയമായ മതസൌഹാര്‍ദ്ദത്തിന്റെ കേന്ദ്രമായ മുവാറ്റുപുഴ നഗരം തന്നെയാണ്. മുവാറ്റുപുഴയും കോതമംഗലവും ചേരുന്ന ഒരു വലിയ നഗരം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...