×
Connect with us

AGRICULTURE

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്ക് നെൽകൃഷി ആരംഭിച്ചു.

Published

on

കോതമംഗലം: കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്കിൻ്റെ പരിധിയിൽ വരുന്നതും തരിശായി കിടക്കുന്നതുമായ 25 ഏക്കർ നെൽപ്പാടവും, 2.5 ഏക്കർ കരനെൽ കൃഷിയും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചെയ്യുന്ന പദ്ധതി ബാങ്ക് നടപ്പിലാക്കുന്നു. 36 കർഷകരുടെ പാടത്താണ് ബാങ്കിൻ്റെ സഹായത്തോടെ നെൽകൃഷി ചെയ്യുന്നത്. കൊഴിമറ്റം പാടശേഖരത്ത് ആന്റണി ജോൺ എംഎൽഎ വിത്ത് വിതച്ച് കൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. മുനിസിപ്പൽ കൗൺസിലർ ഹരി എൻ വൃന്ദാവൻ,കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ വി പി സിന്ധു,കൃഷി ഫീൽഡ് ഓഫീസർമാരായ സീനത്ത് ബീവി,സാജു ഇ പി,ഭരണ സമിതിയംഗങ്ങൾ,ബാങ്ക് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കൃഷിക്ക് ആവശ്യമായ നിലമൊരുക്കൽ, വിത്ത് തുടങ്ങിയവ ബാങ്ക് സൗജന്യമായി നൽകുന്നത്. കൂടാതെ കൃഷിയുടെ പരിചരണത്തിന് അവശ്യമായ തുക പലിശരഹിത വായ്പയായും ബാങ്ക് അനുവദിക്കുന്നു. ആവശ്യമായ തൊഴിലാളികളുടെ ലഭ്യതയും ബാങ്ക് ഒരുക്കുന്നു. കൊയ്ത്തിന് ശേഷം നെല്ല് സംഭരിക്കുന്നതിനും ബാങ്ക് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ബാങ്ക് പ്രസിഡൻ്റ് അഡ്വക്കേറ്റ് വി എം ബിജുകുമാർ,സെക്രട്ടറി ഇ വി രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.

AGRICULTURE

കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം

Published

on

കോതമംഗലം : ഇന്നലെ വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും കോതമംഗലത്തെ 5 പഞ്ചായത്തുകളിൽ കനത്ത കൃഷി നാശം. ഇരുന്നൂറോളം കർഷകർകരുടെ 26,600 വാഴകൾ നശിച്ചു. 1.10 കോടിയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. കോതമംഗലം മുനിസിപ്പാലിറ്റിയിൽ 150 കർഷകരുടെ 12,000 കുലച്ച വാഴകൾ, 9000 കുലക്കാത്ത വാഴകൾ. ആകെ 21,000 വാഴകൾക്ക് 60 ലക്ഷം രൂപയുടെ പ്രാഥമിക നാശനഷ്ടം വിലയിരുത്തുന്നു.

വാരപ്പെട്ടിയിൽ 25 കർഷകരുടെ 2500 കുലച്ച വാഴകളും 2500 കുലക്കാത്ത വാഴകളും ഉൾപ്പെടെ ആകെ 20 ലക്ഷം രൂപയുടെ നഷ്ടവും , നെല്ലിക്കുഴിയിൽ 6 കർഷകരുടെ 100 കുലച്ചതും, 150 കുലക്കാത്തതുമായി 250 വാഴകൾക്ക് 95,000 രൂപയുടെ നഷ്ടവും , പിണ്ടിമനയിൽ 6 കർഷകരുടെ 150 കുലച്ചത്, 100 കുലക്കാത്തത്, റബ്ബർ 4 എണ്ണം 1.05 ലക്ഷം രൂപയുടെ നഷ്ടവും , കോട്ടപ്പടിയിൽ 2 കർഷകരുടെ 100 വാഴകൾ 40,000 രൂപയുടെ നഷ്ടവും പ്രാഥമികമായി കണക്കാക്കുന്നു.

Continue Reading

AGRICULTURE

ഷമാം കൃഷിയിൽ നൂറ് മേനി വിളവ്; കർഷകനായി കൃഷി അസിസ്റ്റന്റ് വി.കെ. ജിൻസും

Published

on

വാരപ്പെട്ടി : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം വാരപ്പെട്ടി പഞ്ചായത്തിലെ ആറാം വാർഡായ മൈലൂരിൽ മുപ്പത് സെന്റ് സ്ഥലത്ത് പരീക്ഷണടിസ്ഥാനത്തിലും, പൂർണ്ണമായും ജൈവരീതിയിലും കൃഷി ചെയ്ത ഷമാം കൃഷിയിൽ നൂറ് മേനി വിളവ് ലഭിച്ചു. വെള്ളരി ഇനത്തിൽപ്പെട്ട ഈ ഫലം കുമ്പളങ്ങയുടെ ആകൃതിയും മുറിച്ചാൽ മത്തങ്ങയോടു സാമ്യവുമുള്ള ഷമാം മലയാളത്തിൽ തയ്ക്കുമ്പളം എന്ന പേരിലാണ് അറിയപ്പെടുന്നത്. ആരോഗ്യ ഗുണങ്ങളുടെ കലവറയായ ഈ പഴത്തിൽ ധാരാളം ധാതുക്കൾ, ജീവകം , പൊട്ടാസ്യം, ഭക്ഷ്യനാരുകൾ ഇവയാൽ സമ്പന്നമാണ്. ഷമാമിൽ അടങ്ങിയ ജീവകം സി, എ എന്നിവ രോഗപ്രതിരോധ ശക്തിയേകാൻ സഹായിക്കുന്നു. ഉറക്കത്തിന്റെ പ്രശ്നങ്ങൾക്കും ചർമ്മത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ് ഷമാം . മൈലൂർ ചെമ്മായത്ത് സി.എച്ച് അബുവിന്റെ മുപ്പത് സെന്റ് ഭൂമിയിലാണ് കൃഷിയിറക്കിയത്. വാർഡ് മെമ്പർ കെ.കെ ഹുസൈൻ വിളവെടുപ്പ് ഉത്സവം ഉത്ഘാടനം ചെയ്തു.

പുനെയിൽ നിന്നും വരുത്തിയ ഹൈബ്രിഡ് ഇനം വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. ജില്ലാ കാർഷിക വികസന സമിതിയംഗം കെ.എസ് അലിക്കുഞ്ഞ്, കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റ് ലത്തീഫ് കുഞ്ചാട്ട്, കൃഷി അസിസ്റ്റന്റ് വി.കെ. ജിൻസ്, കർഷകരായ അഷറഫ് വടക്കേവീട്ടിൽ, സി.എച്ച് അബു, ഷാനു കുന്നേൽ, ഖാദർ വടക്കേവീട്ടിൽ, അൽഫിയ ഫാത്തിമ, ഗസൽ അബൂബക്കർ എന്നിവർ പങ്കെടുത്തു. വടക്കേവീട്ടിൽ അഷറഫും, സി.എച്ച് അബുവും, വി.കെ ജിൻസും ചേർന്നാണ് പരീക്ഷണ അടിസ്ഥാനത്തിലുള്ള ഷമാം കൃഷി ആരംഭിച്ചത്.

Continue Reading

AGRICULTURE

ശക്തമായ കാറ്റിലും പേമാരിയിലും ലക്ഷങ്ങളുടെ കൃഷി നാശം

Published

on

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ വ്യാഴാഴ്ച്ച ഉണ്ടായ ശക്തമായ കാറ്റിലും പേമാരിയിലും ലക്ഷങ്ങളുടെ കൃഷി നാശം സംഭവിച്ചു. മുത്തംകുഴി, ചേലാട്, ചെമ്മീൻകുത്ത്, ഭൂതത്താൻകെട്ട് മേഖലകളിലാണ് കാറ്റ് നാശം വരുത്തിയത്. പ്രാഥമികമായി പതിനഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പാട്ടത്തിന് കൃഷി ചെയ്ത ചേലാട് ഏലാട്ട് വീട്ടിൽ സജി പൗലോസിന്റെ കുലക്കാത്ത മുന്നൂറോളം ഏത്തവാഴകളും, മുത്തംകുഴി പുളിക്കൽ സോഫിയുടെ കുലച്ച ഇരുന്നൂറ് ഏത്തവാഴ, ഭൂതത്താൻകെട്ട് മണലിക്കുടി പൗലോസിന്റെ കുലച്ച നൂറ്റിയൻമ്പതു ഏത്തവാഴകൾ, മുത്തം കുഴി വീപ്പനാട്ട് ഏലിയാസിന്റെ അമ്പത് കുലച്ച ഏത്തവാഴകൾ തുടങ്ങിയവ കാറ്റിൽ പൂർണ്ണമായും നശിച്ചു. പ്രദേശത്ത് നിരവധി കർഷകരുടെ കാർഷിക വിളകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

നാശനഷ്ടം സംഭവിച്ച കൂടുതൽ കർഷകരും കൃഷി വകുപ്പിന്റെ കാർഷിക വിള ഇൻഷൂറൻസ് പരിധിയിൽ ഉൾപ്പെട്ടതിനാൽ നാശനഷ്ടത്തിന്റെ തോത് കുറക്കാൻ കഴിയും എന്നതാണ് ആശ്വാസം. കൃഷി നാശം നേരിട്ട പ്രദേശങ്ങൾ പിണ്ടിമന കൃഷി ഉദ്യോഗസ്ഥരായ ഇ.പി. സാജു, വി.കെ.ജിൻസ് എന്നിവർ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. കൃഷി നാശം സംഭവിച്ച കർഷകർ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് പിണ്ടിമന കൃഷി ഓഫീസർ ഇ.എം. മനോജ് അറിയിച്ചു.

Continue Reading

Recent Updates

CHUTTUVATTOM17 hours ago

കോഴിപ്പിള്ളി സഹകരണ ബാങ്ക് ഈ വർഷത്തെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

കോതമംഗലം : കോതമംഗലം താലൂക്കിലെ കോഴിപ്പിള്ളി സഹകരണ ബാങ്ക് ഈ വർഷത്തെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. താലൂക്കിലെ പ്രധാന സഹകരണ സ്ഥാപനമായ കോഴിപ്പിള്ളി സഹകരണ ബാങ്ക്...

NEWS2 days ago

കനിവ് ഭവനത്തിന്റെ താക്കോൽ കൈമാറി

കവളങ്ങാട്: സിപിഐ എം നേര്യമംഗലം ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകിയ കനിവ് ഭവനത്തിൻ്റെ താക്കോൽ സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കൽ കുടുംബത്തിന് കൈമാറി. വാഹനാപകടത്തിൽ മരണപെട്ട സിപിഐ...

AGRICULTURE2 days ago

കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം

കോതമംഗലം : ഇന്നലെ വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും കോതമംഗലത്തെ 5 പഞ്ചായത്തുകളിൽ കനത്ത കൃഷി നാശം. ഇരുന്നൂറോളം കർഷകർകരുടെ 26,600 വാഴകൾ നശിച്ചു. 1.10 കോടിയുടെ...

NEWS2 days ago

നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി

നെല്ലിക്കുഴി : നെല്ലിക്കുഴി പഞ്ചായത്ത് തൃക്കാരിയൂർ ആറാം വാർഡ് ബിജെപിയുടെ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. 99 വോട്ടിൻ്റെ തകർപ്പൻ ഭൂരിപക്ഷത്തിനാണ് സിപിഐ എം സ്ഥാനാർത്ഥി അരുൺ സി...

NEWS3 days ago

ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്

കവളങ്ങാട് :  കൊച്ചി – ധനുഷ്ക്കോടി ദേശീയ പാതയിൽ ഊന്നുകൽ മൃഗാശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിലായിട്ട് ഒരു മാസത്തിന് മുകളിലായി. കഴിഞ്ഞ...

NEWS3 days ago

ഫാം പ്ലാൻ പദ്ധതി പ്രകാരം പ്രീമിയം ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചു

കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്ത് മങ്ങാട് പടിയിൽ പ്രവർത്തിക്കുന്ന കോതമംഗലം അഗ്രികൾച്ചർ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ പ്രിമീയം ഔട്ട് ലെറ്റ് പ്രവർത്തനം ആരംഭിച്ചു . കമ്പനിയുടെ അങ്കണത്തിൽ...

CRIME3 days ago

ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ

കുറുപ്പംപടി : ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ . ഒഡീഷാ കണ്ഠമാൽ ഗുന്ധാനിയിൽ ലൂണാനായിക് (37) നെയാണ് കുറപ്പംപടി പോലീസ് പിടികൂടിയത്. ജില്ലാ...

NEWS4 days ago

കോതമംഗലം മാതാ അമൃതാനന്ദമയീ സത്സംഗസമിതി ഭജനമന്ദിരം വാർഷികാഘോഷം നടന്നു.

കോതമംഗലം : കോഴിപ്പിള്ളി മാതാ അമൃതാനന്ദമയീ സത്സംഗ സമിതി ഭജന മന്ദിരത്തിന്റെ ഇരുപതാമത് വാർഷികാഘോഷ ഉദ്ഘാടനം നടന്നു. സമിതി പ്രസിഡന്റ് സരിതാസ് നാരായണൻ നായർ അദ്ധ്യക്ഷതയിൽ മാതാ...

NEWS4 days ago

കൂവള്ളൂർ എൽ പി സ്കൂൾ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു.

കോതമംഗലം :കൂവള്ളൂർ എൽ പി സ്കൂൾ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ എസ് കലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം...

ACCIDENT5 days ago

ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.

നെല്ലിക്കുഴി : ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു. 28-05-2023 ഞായർ നെല്ലിക്കുഴി ഇരുമലപ്പടി കിഴക്കേ കവല കുപ്പശ്ശേരി മോളം റോഡിന് സമീപം താമസിക്കുന്ന ഇടപ്പാറ പരേതനായ...

NEWS6 days ago

ഊര് വെളിച്ചം തിരി തെളിഞ്ഞു.

കോതമംഗലം : ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം എറണാകുളം ജില്ലയുടെ നേതൃത്വത്തിൽ സമഗ്ര ശിക്ഷ കേരള എറണാകുളം ജില്ലയുടെ സഹകരണത്തോടെ സംയുക്തമായി കാടും കടലും എന്ന...

NEWS6 days ago

കോതമംഗലം താലൂക്കിൽ 51 പേർക്കു കൂടി പട്ടയം അനുവദിക്കുവാൻ തീരുമാനമായി – ആന്റണി ജോൺ എംഎൽഎ.

കോതമംഗലം :- കോതമംഗലം താലൂക്കിൽ 51പേർക്കു കൂടി പട്ടയം അനുവദിക്കുവാൻ തീരുമാനമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. താലൂക്ക് ഓഫീസിൽ നടന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗത്തിൽ...

NEWS7 days ago

കരുതലും കൈത്താങ്ങും അദാലത്ത് : റെജീനക്ക് മണിക്കൂറുകൾക്കുള്ളിൽ മുൻഗണനാ റേഷൻ കാർഡ്

കോതമംഗലം: കരുതലും കൈത്താങ്ങും അദാലത്ത് : റെജീനക്ക് മണിക്കൂറുകൾക്കുള്ളിൽ മുൻഗണനാ റേഷൻ കാർഡ്. മുൻഗണന റേഷൻ കാർഡ് അനുവദിക്കണമെന്ന പരാതിയുമായി അദാലത്ത് വേദിയിലെത്തിയ തങ്കളം കാഞ്ഞിരംപ്പൊറ്റം റെജീന...

NEWS7 days ago

കരുതലും കൈത്താങ്ങും: വീട്ടമ്മക്ക് ഒരു മണിക്കൂറിനുള്ളിൽ അതിദാരിദ്ര്യ റേഷൻകാർഡ്

കോതമംഗലം: വിധവയും മറ്റാരും സഹായത്തിനില്ലാത്തതുമായ വീട്ടമ്മയ്ക്ക് കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ അതിദാരിദ്ര്യ റേഷൻ കാർഡ് നൽകി. രാമല്ലൂർ വടക്കൻ വീട്ടിൽ അന്നക്കുട്ടി വർഗീസിനാണ് കോതമംഗലം മാർത്തോമ ചെറിയപള്ളി...

NEWS7 days ago

മാർ ബസേലിയോസ് സിവിൽ സർവ്വീസ് അക്കാഡമി പ്രവർത്തനം ആരംഭിച്ചു.

കോതമംഗലം : മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ...

Trending