കോതമംഗലം: കോതമംഗലത്ത് ഇന്നലെ വൈകിട്ട് വീശിയ അതിശക്തമായ കാറ്റിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. തങ്കളത്ത് സി.പി.ഐയ്ക്ക് വേണ്ടി നിർമ്മിച്ച പന്തലാണ് നിലം പൊത്തിയത്. അവശിഷ്ടങ്ങൾ വീണ് പാർക്ക് ചെയ്തിരുന്ന കാറിന് കേടുപാടുണ്ടായി. ശനിയാഴ്ച ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിനായി നിർമ്മിച്ചതായിരുന്നു പന്തൽ. വിവിധ സ്ഥലങ്ങളിൽ റോഡിൽ മരം വീണിട്ടുണ്ട്. ഫയർഫോഴ്സ് മരങ്ങൾ മുറിച്ച് നീക്കി. ഒരു വീടിന് മുകളിലും മരം വീണു. വാഴ ഉൾപ്പെടെയുള്ള കാർഷിക വിളകളും നശിച്ചിട്ടുണ്ട്.
