Connect with us

Hi, what are you looking for?

NEWS

വന്യമൃഗ ശല്യം തടയാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകും: താലൂക്ക് വികസന സമിതി യോഗം

കോതമംഗലം : കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആന്റണി ജോണ്‍, എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ ചേര്‍ന്നു. കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ വന്യമൃഗശല്യം തടയാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ട്‌ കൊണ്ടുപോകണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. താലൂക്കിലെ അഞ്ച്‌ പഞ്ചായത്തുകളില്‍ വന്യമൃഗശല്യം രൂക്ഷമായതുകൊണ്ട്‌ ഫലപ്രദമായ നടപടികളും പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ പ്രകൃതിക്ഷോഭം മൂലമുണ്ടായ കൃഷിനാശങ്ങള്‍ക്ക്‌ വേഗത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭം മൂലവും വന്യമൃഗ ശല്യം മൂലവും ഉണ്ടാകുന്ന കൃഷി നാശനഷ്ടങ്ങള്‍ക്ക്‌ നഷ്ടപരിഹാരം നല്‍കണമെന്നും യോഗം തീരുമാനിച്ചു. കോതമംഗലം നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയില്‍ പല പ്രദേശങ്ങളിലും വെള്ളക്കെട്ട്‌ രൂപപ്പെടുകയുണ്ടായി. ടി പ്രദേശങ്ങളില്‍ ദേശീയപാത – പൊതുമരാമത്ത്‌ – മുന്‍സിപ്പാലിറ്റി – റവന്യൂ അധികൃതര്‍ അടിയന്തിര സ്ഥലപരിശോധന നടത്തുവാന്‍ യോഗം നിര്‍ദ്ദേശിച്ച വേട്ടാമ്പാറ പ്രദേശം അടക്കം താലൂക്കിലെ പല പ്രദേശങ്ങളിലും അവധി ദിവസങ്ങളില്‍ ട്രിപ്പ്‌ മുടക്കുന്ന കെഎസ്‌.ആര്‍.ടി. സി യൂടെ നടപടി അവസാനിപ്പിക്കണമെന്ന്‌ യോഗം നിര്‍ദ്ദേശിച്ചു.താലൂക്കിലെ പല ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിക്കുന്നത്‌ സംബന്ധിച്ചുള്ള കേസുകളില്‍ വ്യക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഫുഡ്‌ & സേഫ്റ്റി വകുപ്പ്‌ അധികാരികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. റോഡുകളുടെ അറ്റകുറ്റപണികള്‍, ഡംബിംഗ്‌ യാര്‍ഡിന്റെ ശോചനീയാവസ്ഥ, ഓടകളുടെ ശുചീകരണം എന്നിവ യോഗം ചര്‍ച്ച ചെയ്തു. ബഹു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ മുന്നൊരുക്കങ്ങൾ കോതമംഗലം മണ്ഡലത്തില്‍ ഊർജിതമായി നടക്കുന്നതായും മണ്ഡലതല സംഘാടകസമിതിയും മുന്‍സിപ്പല്‍ – പഞ്ചായത്ത്‌ തല സംഘാടകസമിതികളും ഇതിനോടകം പൂര്‍ത്തീകരിച്ചതായും മണ്ഡലസദസ്സിന്റെ വിജയത്തിനായി പന്ത്രണ്ട്‌ സബ്‌ കമ്മറ്റികളുടെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനം നടന്നുവരുന്നതായും ഡിസംബര്‍ 10 ‘ലെ കോതമംഗലത്തെ മണ്ഡല സദസ്സ്‌ വന്‍ ജനപങ്കാളിത്തത്തോടെ ഒരു ചരിത്ര സംഭവമായി മാറുമെന്നും യോഗത്തില്‍ എം.എല്‍.എ പറഞ്ഞു. നവകേരള സദസ്സുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.കോതമംഗലം തഹസില്‍ദാര്‍ റേച്ചല്‍ കെ. വര്‍ഗീസ്‌, മുനിസിപ്പൽ ചെയര്‍മാൻ കെ.കെ ടോമി, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ ചന്ദ്രശേഖരന്‍ നായർ , കീരംപാറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാമ്മച്ചന്‍ ജോസഫ്‌, പിണ്ടിമന പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെസി സാജു, കോതമംഗലം നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ കെ.എം നൗഷാദ് , മുവാറ്റുപുഴ എം.എല്‍.എ പ്രതിനിധി അജു മാത്യൂ,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,വകുപ്പു മേധാവികള്‍ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

കോതമംഗലം:കോതമംഗലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം (17,18) യുഎഇയിൽ നടക്കുന്ന വിവിധ പരിപാടികളിൽഷിബു തെക്കുംപുറം എംഎൽഎ പങ്കെടുക്കും. യുഎഇയിലെ കോതമംഗലം–മൂവാറ്റുപുഴ മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം സംഘടിപ്പിക്കുന്ന ഓണാഘോഷ...

CHUTTUVATTOM

    കോതമംഗലം: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങളിൽ നടത്തിയ 2026 ലെ ഓണചന്തയിൽ മികച്ച ഓണച്ചന്തയ്ക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം ഊന്നുകൽ സഹകരണ ബാങ്ക് കരസ്ഥതമാക്കി. അനുമോദന യോഗം...

CHUTTUVATTOM

    കോതമംഗലം: ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജില്‍ 2026 ലെ പുതിയ ബി.ഡി.എസ് എം.ഡി.എസ് ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓറേലിയ 2026 ഇന്‍ഡക്ഷന്‍ സെറിമണി നടത്തി. കോളേജ് ചെയര്‍മാന്‍ ശ്രേഷ്ഠ കാതോലിക്കാ...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യു.പി. സ്കൂളിൽ ലോകഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ചടങ്ങിൽ യോഗാ പരിശീലനം, തായ്‌ക്വോണ്ടോ പരിശീലനം, കാർഷിക ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ....

CHUTTUVATTOM

കോതമംഗലം: നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും യോഗം കോതമംഗലത്ത് ചേർന്നു. ഷിബു തെക്കുംപുറം എംഎൽഎയുടെ...

NEWS

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒക്‌ടോബർ 19 തിങ്കളാഴ്‌ച പൊതുഅവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്‌ച ഉൾപ്പെടെ അ‌ഞ്ച് ദിവസം തുടർച്ചയായി അവധി...

NEWS

മൂവാറ്റുപുഴ: ഫുജൈറയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല്‍ റഷീദിന്റെ മകന്‍ റസ്വിന്‍ (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനായ റസ്വിന്‍...

NEWS

  ഇടുക്കി: ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ ആരംഭിച്ചു. സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍....

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

നേര്യമംഗലം: കൊല്ലംമാവുടി കെ.എൻ സുരേന്ദ്രൻ (72) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്‌ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന, നേര്യമംഗലം തെക്കിൻകരപുത്തൻവീട്ടിൽ കുടുംബാഗം.മക്കൾ: സുനി(ജില്ലാ കൃഷി ഫാം, നേര്യമംഗലം) മിനി,അമ്പിളി(ഇസ്രായേൽ),ശ്യാംകുമാർ(ഇസ്രായേൽ), രാംകുമാർ.മരുമക്കൾ : ബിനു, ഷിജോ, ലെജി,...

CHUTTUVATTOM

      കോതമംഗലം: പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി–എരുമേലി ശബരി റെയിൽ പദ്ധതി ഉപേക്ഷിക്കില്ലെന്നും പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. വികസനപദ്ധതികൾക്കായി ഭൂമി വിജ്ഞാപനം ചെയ്തശേഷം...

error: Content is protected !!