കോതമംഗലം :സംസ്ഥാന അധ്യാപക അവാർഡ് ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന്
സജിമോൻ പി എൻ അർഹനായി. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കളിലെ പ്രധാനാധ്യാപകനാണ്. പാഠ്യ – പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും, മാതൃക ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയാണ് അവാർഡിന് തെരഞ്ഞെടുത്തത്. ദേശീയ അധ്യാപക ദിനമായ സെപ്തംബർ 5 -ാം തീയത പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി
വി. ശിവൻകുട്ടി ആവാർഡ് വിതരണം ചെയ്യും.
പുത്തൻകുരിശ് പി ഐ ഇസ്സഡ് ട്രെയിനിംഗ് കോളേജ് , മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വയനാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകൾ , തിരുവാങ്കുളം ഗവ. ഹൈ സ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. കേരള ഇൻഫ്രാസ്ട്രക്ചർ ആൻ്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ( കൈറ്റ് ) ന്റെ എറണാകുളം ജില്ലാ കോർഡിനേറ്റർ ആയിരുന്നു.
നെറ്റ് ലിങ്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സഹായത്തോടെ ക്ലാസ്സ് മുറികളിൽ ആത്യാധുനിക ഇന്ററാക്ടീവ് ബോർഡുകൾ സ്ഥാപിച്ചും മറ്റ് അനുബന്ധ ഹൈ ടെക് സംവിധാനങ്ങളും പഠന സൗകര്യങ്ങളും ഒരുക്കി പല്ലാരിമംഗലം ഹൈ സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി ഉയർത്തുന്നതിന് നടത്തിയ ശ്രമങ്ങളാണ് അവാർഡിന് അർഹനാക്കിയത്. എറണാകുളം ജില്ലാ പഞ്ചായത്ത് കഴിഞ്ഞ വർഷം മികച്ച പ്രധാനാധ്യാപകനായി തെരഞ്ഞെടുത്തിരുന്നു. ഊരമന, പൊതീപ്പറമ്പത്ത് കുടുംബാംഗമാണ്. അച്ഛൻ: പരേതനായ: നാരായണൻ, അമ്മ: ഓമന, ഭാര്യ: രമ, മക്കൾ : സാന്ദ്ര, സ്നിഗ്ദ്ധ.
