കോതമംഗലം: നെല്ലിക്കഴി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സ്റ്റേഡിയം ഓഡിറ്റോറിയം റോഡിന്റെ ഉദ്ഘാടനം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എംഎല്‍എയുടെ 2022-23 വര്‍ഷത്തെ ആസ്തിവികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് പണിതത്. ഇതോടെ ഈ പ്രദേശത്തെ ഏകദേശം മുപ്പതോളം കുടുംബങ്ങളുടെ നിരന്തരമായ ആവശ്യവും കഴിഞ്ഞ തദ്ദേശ തിരഞ്ഞടുപ്പിലെ ഒരു വാഗ്ദാനവുമാണ് നടപ്പിലായത്. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ എം.എം അലി അധ്യക്ഷനായി. കെ എം കോയാന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഷീദ സലിം ബ്ലോക്ക് പബായത്തംഗം അനു വിജയനാഥ്, എന്‍ പി അസൈനാര്‍ കെ.എം ഹൈദ്രോസ്, എം.എം അനസ്, കെ.എ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.